America

നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ഹൂസ്റ്റൺ പോലീസ് ഓഫീസർ അറസ്റ്റിൽ

പോർട്ടർ(ഹൂസ്റ്റൺ ): മോണ്ട്‌ഗോമറി കൗണ്ടിയിലെ പോർട്ടറിൽ സംഭവിച്ച കാർ റോൾഓവർ അപകടത്തെത്തുടർന്ന് ഓഫ് ഡ്യൂട്ടി ഹ്യൂസ്റ്റൺ പോലീസ് ഉദ്യോഗസ്ഥൻ അദാൻ ലോപ്പസ് അറസ്റ്റിൽ. അപകടസമയത്തു നിയമവിരുദ്ധ തോക്ക് കൈവശം വച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുമാണ് അറസ്റ്റ്.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഡെപ്യൂട്ടികൾ അപകടസ്ഥലത്തെത്തുമ്പോൾ അദാൻ ലോപ്പസ്സിനും കാറിൻ്റെ ഡ്രൈവർ നോർമ മിറാൻഡാ എസ്ട്രാഡക്കും  ആംബുലൻസിൽ ചികിത്സ നൽകുകയായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചതായി സംശയിക്കുന്ന എസ്ട്രാഡയെ ഉദ്യോഗസ്ഥർ ആദ്യം  അറസ്റ്റ് ചെയ്യുകയും മദ്യപിച്ച് വാഹനമോടിച്ചതിന് കുറ്റം ചുമത്തുകയും ചെയ്തു. എസ്ട്രാഡയുടെ  ഫീൽഡ് സോബ്രിറ്റി ടെസ്റ്റ് നടത്തുമ്പോൾ, ഡെപ്യൂട്ടികൾ  ആവശ്യപ്പെട്ടത് ചെയ്യാൻ ലോപ്പസ് വിസമ്മതിക്കുകയും “അന്വേഷണത്തിൽ സ്ഥിരമായി ഇടപെടുകയും ചെയ്തു” എന്ന് ഡെപ്യൂട്ടികൾ പറയുന്നു.

പൊതുചുമതലയിൽ ഇടപെട്ടതിനും നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനുമാണ് ലോപ്പസിനെ അറസ്റ്റ് ചെയ്തത്. എസ്ട്രാഡ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു എന്നാൽ  ലോപ്പസിനു  സീറ്റ് ബെൽറ്റ് ഇല്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുഖത്ത് ഒന്നിലധികം മുറിവുകളുണ്ടായിരുന്ന ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

5 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

7 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

11 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

11 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago