America

ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക തിരുനാൾ ഭക്തിസാന്ദ്രം

ഹ്യൂസ്റ്റൺ  സെൻ്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥൻ വി. യൗസേപിതാവിൻ്റെ തിരുനാൾ സാഘോഷം കൊണ്ടാടി.

മാർച്ച് 14 ന് കൊടിയേറ്റോടു കൂടി ആരംഭിച്ച തിരുനാൾ ആചാരണത്തിന് 9 ദിവസത്തെ നൊവേനയ്ക്കും വി. കുർബാനയർപ്പണത്തിനും വിവിധ ദിവസങ്ങളിൽ റവ ഫാ.എബ്രഹാം മുത്തോലത്ത്, റവ ഫാ.കുര്യൻ നെടുവേലിചാലുങ്കൽ, റവ ഫാ.ടോം പന്നലക്കുന്നേൽ MSFS, റവ ഫാ.മാത്യൂസ് മുഞ്ഞനാട്ട്, റവ ഫാ.വർഗ്ഗീസ് കുന്നത്ത്‌ MST, റവ ഫാ.ജോൺ മണക്കുന്നേൽ, റവ ഫാ. ലുക്ക് മാനുവൽ, റവ ഫാ.അനീഷ് ഈറ്റയ്ക്കാകുന്നേൽ, റവ ഫാ.ജോഷി വലിയവീട്ടിൽ എന്നിവരും ഫൊറോനാ വികാരി റവ ഫാ.ജോണിക്കുട്ടി പുലിശ്ശേരി,  അസി.വികാരി റവ ഫാ.ജോർജ് പാറയിൽ എന്നിവരും കാർമ്മികരും സഹകാർമ്മികരുമായി. 

മാർച്ച് 17-ന് ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യ കാർമ്മികനായി. തിരുനാളിൻ്റെ  പ്രധാന ദിനങ്ങളായ മാർച്ച് 22 -ന് റാസ കുർബാനയ്ക്കു വികാരി റവ ഫാ.ജോണിക്കുട്ടി പുലിശ്ശേരിയും, മാർച്ച് 23  -ന് ഞായറായ്ച ആഘോഷമായ തിരുനാൾ കുർബാനയ്ക്കു രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും മുഖ്യകാർമ്മികരായി. ആഘോഷമായ പ്രദക്ഷിണം തിരുനാൾ ആചാരണത്തിനു മാറ്റു കൂട്ടി. സ്നേഹവിരുന്നോടെ തിരുനാൾ ആചരണം സമാപിച്ചു.

തിരുനാൾ ക്രമീകരണങ്ങൾക്കു കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ്, വർഗ്ഗീസ് കുര്യൻ, ജോജോ തുണ്ടിയിൽ എന്നിവർ നേതൃത്വം നല്കി.

വാർത്ത – ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

4 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

12 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

14 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

15 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago