America

തണലായി താങ്ങായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക

ഹൂസ്റ്റൺ: കാരുണ്യത്തിന്റെ കരങ്ങളുമായി വീണ്ടും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ  ഇടവക! കോവിഡ് കാലത്ത് പ്രശംസനീയമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ട്രിനിറ്റി ഇടവക പ്രേക്ഷിത പ്രവർത്തനങ്ങളുടെ ഭാഗമായി ഭവന ദാന പദ്ധതിയും വിദ്യാഭ്യാസ സഹായ പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു.  

ഈ കോവിഡ് നാളുകളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കായി വിവിധ സഹായ  പ്രവർത്തനങ്ങൾ നടത്തിയതോടൊപ്പം ഈ പദ്ധതികൾ വിഭാവനം ചെയ്യാനും നടപ്പിൽ വരുത്തുവാനും ട്രിനിറ്റി ഇടവകയ്ക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇടയായി.

അതിൽ ഏറ്റവും പുതുതായി നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതിയാണ് ജാതി മത വ്യത്യാസമെന്യേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭവനങ്ങളിലെ 24  നേഴ്സിങ് വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക എന്നത്. ഒരാൾക്ക് 4 ലക്ഷം രൂപ (ഒരു വർഷം 1 ലക്ഷം രൂപ വീതം) നൽകി ബി.എസ്. സി നഴ്സിങ് വിദ്യാർത്ഥിനികളെ സഹായിക്കുന്ന ഈ പദ്ധതിയിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 90 പരം അപേക്ഷകൾ പരിഗണിച്ചാണ് ഇടവക അർഹരായവരെ കണ്ടെത്തിയത്.

ഇടവക നേരിട്ടും ഇടവകയിലെ സംഘടനകൾ വഴിയും വ്യക്തികളിൽ നിന്നും  സ്പോൺസർമാരെ കണ്ടെത്തിയാണ് ഈ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തിയത്. ഇടവകയിലെ യുവജനസഖ്യവും, സേവികാ സംഘവും ഇടവക മിഷനും ഇവരിൽ ഓരോ കുട്ടികളെ സ്പോൺസർ ചെയ്യുന്നു.    

ഇതിനൊപ്പം ഇടവക നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് മാർത്തോമാ സഭയിലെ സുവിശേഷകർക്കും, ഇടവക ശുശ്രൂഷകർക്കും ഭവനം നിർമിച്ചു നൽകുക എന്നത്. ലഭിച്ച 78 അപേക്ഷകളിൽ നിന്നും അർഹരായ മൂന്നു പേരെ തിരഞ്ഞെടുത്തു ഭവന നിർമാണ സഹായം ഘട്ടം ഘട്ടമായി നൽകി കൊണ്ടിരിക്കുന്നു. കണ്ണംകോട് , ഇടയാറന്മുള, കുന്നം എന്നീ ഇടങ്ങളിൽ അവിടുത്തെ ഇടവക വികാരിമാരുടെ മേൽ നോട്ടത്തിൽ ഭവന നിർമാണം പൂർത്തീകരണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു ഇടവക ശുശ്രൂഷകർക്കും ഒരു സുവിശേഷ കനുമാണ് ഭവനങ്ങൾ ലഭിക്കുന്നത്. ഈ വർഷം ഏപ്രിൽ മാസത്തോടെ ഈ ഭവനങ്ങൾ പൂർത്തീകരിച്ച്‌ താമസയോഗ്യമാക്കാൻ  പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
20 ലക്ഷം രൂപയാണ് ഭവന നിർമ്മാണ പദ്ധതിയ്ക്കായി വകയിരിത്തിയിരിക്കുന്നത്.      

കോവിഡ് കാലം രൂക്ഷമായ സമയത്ത് നിരവധി പ്രവർത്തനങ്ങളാണ്  ഇടവക നടത്തിയത്. റാന്നി മാർത്തോമാ മെഡിക്കൽ മിഷൻ   ആശുപത്രിക്ക് 6  ലക്ഷം രൂപ വില വരുന്ന പുതിയ ഒരു വെന്റിലേറ്റർ വാങ്ങി നൽകി മാതൃക കാണിച്ചത് അതിലൊന്ന് മാത്രം.

2022 ലെ മാരാമൺ കൺവെൻഷനിൽ സംബന്ധിച്ച സഭയിലെ എല്ലാ സുവിശേഷകർക്കും പ്രത്യേക ഗിഫ്റ്റുകൾ സ്‌പോൺസർ ചെയ്ത് ഇടവകയിലെ ഇടവക മിഷൻ മാതൃകയായി.

ഈ പദ്ധതികളോടൊപ്പം ലോക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിലെ വിവിധ ജീവ കാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾക്കും പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു. ഹൂസ്റ്റണിലെ ഫോർട്ട് ബെൻഡ് കൗണ്ടി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന “ഫാമിലി ഹെല്പിങ് ഫാമിലീസി” നു 12,500 ഡോളർ നൽകിയും സഹായിച്ചു.        

ഇടവക വികാരി ഇൻ ചാർജ് റവ. റോഷൻ. വി. മാത്യൂസിന്റെ നേതൃത്വത്തിൽ ഇടവക ചുമതലക്കാരും കൈസ്ഥാന സമിതി അംഗങ്ങളും ഇടവകയിലെ സംഘടനാ ചുമതലക്കാരും ഈ പദ്ധതികൾക്ക് നേതൃത്വം നൽകി വരുന്നു.

റിപ്പോർട്ട് : ജീമോൻ റാന്നി 

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

5 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

20 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

21 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

22 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago