Australia

ഭവന രഹിതർക്ക് സ്വാന്തനമായി പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയ.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

മെൽബൺ :- നാടിനെ ദുഖത്തിലാഴ്ത്തിക്കൊണ്ട് കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കലിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും  ആശ്രിതർക്കും സ്വാന്തനമായി പൂഞ്ഞാർ എം എൽ എ സെബാസ്‌റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ്സ് (എം) ദുരിതാശ്വാസ ഫണ്ടുകൾ സ്വരൂപിച്ചു കൊണ്ട്  പത്തു വീടുകൾ നിർമ്മിച്ചു നല്കുന്നതിന്  തീരുമാനമെടുത്തിരുന്നു ഈ മഹത് പദ്ധതിയുമായി ചേർന്നു പ്രവർത്തിയ്ക്കുവാൻ പ്രവാസി കേരള കോൺഗ്രസ്സ് ആസ്ട്രേലിയ ഘടകവും തീരുമാനിച്ചതിന്റെ ഭാഗമായി ആദ്യഗഡുവായ രണ്ടര ലക്ഷം രൂപ വിക്ടോറിയ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ്ബ് തീക്കോയിൽ വച്ച് നടന്ന പാർട്ടി യോഗത്തിൽ വച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യുടെയും മറ്റു ബഹുമാന്യരായ നേതാക്കൻമാരുടെയും സാന്നിദ്ധ്യത്തിൽ  കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എം പി യ്ക്കു കൈമാറി.

സിബിച്ചൻ ജോസഫ്,  കെന്ന ടി പട്ടുമാക്കിൽ, ഷാജു ജോൺ, റോബിൻ ജോസ്, ബൈജു സൈമൺ, ഹാജു തോമസ്, , ജലേഷ് എബ്രഹാം , ജോസി സ്റ്റീഫൻ, മഞ്ചു പാല കുന്നേൽ, സാജു മാത്യു, അജേഷ് ചെറിയാൻ ,ജോജി കാനാട്ട്,  ജീനോ ജോസ് , ജിബിൻ ജോസഫ്,  ഷെറിൻ , ഷാജി ഈഴക്കുന്നേൽ, സിബി സെബാസ്റ്റ്യൻ,  റിന്റോ ജോസഫ്, അജോ ജോൺ, ബിജു തോമസ്, ജേക്കബ് മത്തായി,ടോം തോമസ് , ടോം ജോസഫ് എന്നിവർ ഫണ്ടു   സമാഹരണത്തിനു നേതൃത്വം നല്കി. കേരള കോൺഗ്രസ്സ് പാർട്ടിയെയും മാണി സാറിനെയും സ്നേഹിയ്ക്കുന്ന ഏല്ലാവരുടെയും വിലയേറിയ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിയ്ക്കുന്നതായി പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം, സെക്രട്ടറി സിജോ ഈന്തനാംകുഴി, ട്രഷർ ജിൻസ് ജയിംസ് എന്നിവർ പറഞ്ഞു.

Newsdesk

Recent Posts

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

27 mins ago

ഡബ്ലിൻ സിറ്റി സെന്ററിൽ സുരക്ഷാ ശക്തമാക്കുന്നു; സ്വകാര്യ ഏജൻസിക്ക് പട്രോളിങ് ചുമതല നൽകാൻ നീക്കം

ഡബ്ലിൻ സിറ്റി സെന്ററിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ സുരക്ഷാ ജീവനക്കാരെ പട്രോളിങ്ങിന് നിയോഗിക്കാൻ നീക്കം. ഒ'കോണൽ സ്ട്രീറ്റും…

2 hours ago

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതി മലയാളികൾ: സുരേന്ദ്രൻ കെ. പട്ടേലിനും ജൂലി എ. മാത്യുവിനും മാർട്ടിൻ ജോണിനും ഉജ്ജ്വല വിജയം

ഹൂസ്റ്റൺ: അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുപ്പ് ചൂടിനിടയിൽ കേരളത്തിന് ഒന്നടങ്കം അഭിമാനിക്കാൻ വകനൽകുന്ന ഒരു വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കൻ…

2 hours ago

ഡബ്ലിനിൽ നിന്നുള്ള രണ്ട് Ryanair വിമാനങ്ങൾക്ക് ബോംബ് ഭീഷണി; യൂറോപ്പിലാകെ ആശങ്ക

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി വിമാനങ്ങൾക്ക് നേരെ തുടർച്ചയായ ബോംബ് ഭീഷണികൾ ഉയർന്നതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ വ്യാപക സുരക്ഷാ പരിശോധന. ഡബ്ലിനിൽ…

7 hours ago

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

20 hours ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

22 hours ago