ന്യൂഡല്‍ഹി: ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ കിഴക്കന്‍ ലഡാക്കിന്റെ പ്രവിശ്യയില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്മാറ്റാമെന്ന ചിന്ത ഒരു രാജ്യത്തിനും വേണ്ടെന്നും അത് തടയാന്‍ മറ്റൊരു ശക്തിയ്്ക്കും കഴിയില്ലെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തീര്‍ത്തു പറഞ്ഞു. ഇപ്പോള്‍ അതിര്‍ത്തിയില്‍ നടക്കുന്നത് ഇന്ത്യന്‍ പട്ടാളക്കാരുടെ റോന്ത് ചുറ്റലിനെ അടിച്ചമര്‍ത്തുവാനുള്ള ശ്രമമാണെന്നും അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം റോന്തു ചുറ്റുകയായിരുന്ന മലയാളിയായ ജവാനെ ഷെല്ലാക്രമണത്തില്‍ കൊലപ്പെടുത്തിയതെന്നും ഇന്ത്യന്‍ പട്ടാളത്തെ യാതൊരു കാരണവശാലം ഇതില്‍ നിന്നും പേടിപ്പിച്ചോ, ഭയപ്പെടുത്തിയോ, അക്രമിച്ചോ പിന്മാറ്റാമെന്നത് ലോകത്തെ ഒരു ശക്തിയും ശ്രമിക്കെണ്ടെന്നും അദ്ദേഹം പാലര്‍ലമെന്റില്‍ തീര്‍ത്തു പ്രസ്താവിച്ചു.
ഇന്ത്യ-ചൈന പ്രതിരോധ മേഖലയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് മുന്‍ പ്രതിരോധന്ത്രി എ.കെ. ആന്റണി നടത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് രാജ്‌നാഥ് സിംഗ് ശക്തമായ എതിര്‍പ്പും ഈ അഭിപ്രായവും തുറന്നടിച്ചത്. ഇന്ത്യയുടെ പരമ്പരാഗത താഴ്‌വരകളില്‍ പോലും ചൈനയും പാകിസ്താനും ഇന്ത്യന്‍ പട്ടാളക്കാരെ റോന്തു ചുറ്റുന്നതില്‍ നിന്നും പിന്മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചയായതിന്റെ ഭാഗമായുള്ള മറുപടിയില്‍ രാജ്‌നാഥ് സിംഗ് ശക്തമായി പ്രതികരിച്ചു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…