വാഷിങ്ടന്‍: തൊഴില്‍വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കള്‍ അമേരിക്കയിലെ കാലഹരണപ്പെട്ട എച്ച്-1ബി വീസാ നയം മൂലം കൂടതലായി കാനഡയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന് യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കു മുന്നിലാണ് എച്ച്-1ബി വീസാ നയത്തിന്റെ പ്രശ്‌നങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിച്ചത്. ഇത് തടയാന്‍ യുഎസ് കോണ്‍ഗ്രസ് സത്വര നടപടി സ്വീകരിക്കണമെന്നും എത്രയും പെട്ടെന്ന് നടപടി ഉണ്ടായില്ലെങ്കില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ ദൗര്‍ലഭ്യം നേരിടേണ്ടിവരുമെന്നും ഗ്രീന്‍ കാര്‍ഡിനു വേണ്ടി ലക്ഷക്കണക്കിന് ആളുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്നും നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.
വിദേശ പൗരന്മാരും വിദ്യാര്‍ഥികളും ഇപ്പോള്‍ അമേരിക്കയേക്കാള്‍ കാനഡയാണു പരിഗണിക്കുന്നതെന്നും എച്ച്-1ബി വീസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് ഇതിനു കാരണം. സ്ഥിരതാമസത്തിനു അനുമതി ലഭിക്കുന്നതില്‍ കാനഡയിലെ നടപടികള്‍ താരതമ്യേന എളുപ്പമാണെന്നും കാനഡയിലെ കുടിയേറ്റ നയം അമേരിക്കയിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമേരിക്കയില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം ഇടിവുണ്ടാവുകയും കാനഡ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2016ലെ 76,075ല്‍നിന്നും 2018ല്‍ 1,72,625 ആയി വര്‍ധിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…
അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…
സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…
വാഷിംഗ്ടൺ: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി…
ഡബ്ലിൻ: അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ (60) പൊതുദർശനം ഒക്ടോബർ 26 തിങ്കളാഴ്ച നടക്കും. രാവിലെ 10 മുതൽ…