ഫ്ലോറിഡാ :ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്‌റ്ററിന്റെ ഘടകമായി പ്രവൃത്തിക്കുന്ന, സൗത്തഫ്‌ളോറിഡാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം 2023 ഓഗസ്ററ് 15 ആം തീയതി ഡേവി ഗാന്ധി സ്മാരകംഗണത്തിൽ വെച്ച് ഫ്ലോറിഡാ ചാപ്‌റ്റർ പ്രെസിഡൻഡ് ശ്രീ പനങ്ങായിൽ ഏലീയാസിന്റെ അധ്യക്ഷധയിൽ കൂടുകയുണ്ടായി.
ശ്രീ ഏലിയാസ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് കോൺഗ്രസ് പ്രവർത്തകരെ എല്ലാവരെയും പ്രത്യേകിച്ച് തമ്പായിൽ നിന്നും വന്നുചേർന്ന ഐ ഓ സി കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്രീ സജി കരമ്പന്നൂർ, സെക്രട്ടറി ശ്രീ ജോൺസൻ എന്നിവരെയും ചടങ്ങിലേക്ക് പ്രേത്യേകം സ്വാഗതം ചെയ്‌തു. ഇൻഡ്യയിൽ കോൺഗ്രസ് പ്രസ്ഥാനം സുശക്‌തമാക്കുന്നതിലും, അധികാരത്തിൽ തിരികെവന്ന് ഇന്ത്യയുടെ അഖണ്ഡതയും സമാധാനവും പുനഃസ്ഥാപിക്കുന്നതിന്റെ എല്ലാ മേഘലകളിലും നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്‌തു.
തുടർന്ന് ഐ ഓ സി ദേശീയ ട്രെഷറർ ശ്രീ രാജൻ പടവത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ബ്രിട്ടീഷ് സാംബ്രാജ്യത്തിന്റെ അടിമത്വത്തിൽ നിന്നും ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പോരാടിയ, മാഹാത്‌മാ ഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, രാജാ ലജ്പത് റായ് തുടങ്ങിയ ധീര നേതാക്കളെ അനുസ്മരിച്ചു പ്രസംഗിച്ചു.
തുടർന്ന് ഐ ഓ സി കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്രീ സജി കരമ്പന്നൂർ തന്റെ സ്വയ സിദ്ധമായ ശൈലിയിൽ സ്വാതന്ത്ര്യ ദിനത്തെപ്പറ്റി വാചാലനായി സംസാരിച്ചു, ഫ്ലോറിഡാ ചാപ്റ്റർ സെക്രട്ടറി ശ്രീ ജോൺസൻ, സൗത്തഫ്‌ളോറിഡാ സെക്രട്ടറി ശ്രീ രാജൻ ജോർജ്, വൈസ് പ്രസിഡന്റ് ശ്രീ ഷാന്റി വർഗീസ്, ചെയർമാൻ ശ്രീ മേലേപ്പുരക്കൽ ചാക്കോ, കമ്മിറ്റി അംഗങ്ങളായ ശ്രീ കുരിയൻ വറുഗീസ്, ശ്രീ രാജു ഇടിക്കുള, ശ്രീ ജോൺസൺ ഔസേഫ്, ഫോമാ നാഷനൽ കമ്മിറ്റി മെമ്പർ ശ്രീ ബിജോയ് സേവ്യർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകുകയും , ഐ ഓ സിക്ക് എല്ലവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ചെയർമാൻ ശ്രീ എം. വി. ചാക്കോ തന്റെ സന്ദേശത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിനുവേണ്ടി ഐ ഓ സി യുടെ സൗത്ത് ഫ്ലോറിഡാ ചാപ്റ്റർ ചെയർമാൻ സ്ഥാനം വഹിക്കുന്നതിൽ സന്തോഷം അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…