America

കേരളാ സീനിയേഴ്സ് ഓഫ് ഹൂസ്റ്റന്റെ ഓണാഘോഷം വർണാഭമായി


ഹൂസ്റ്റൺ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. സെപ്റ്റമ്പർ 2 നു ശനിയാഴ്ച മിസ്സോറി സിറ്റി അപ്ന ബസാർ ഓഡിടോറിയത്തിൽ വച്ച് നടത്തപ്പെട്ട ആഘോഷത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

പ്രൗഢഗംഭീരമായിരുന്ന ചടങ്ങിൽ ആദരണീയരായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ. കെ .പട്ടേൽ,  സ്റ്റാഫോർഡ്  സിറ്റി മേയർ കെൻ മാത്യു, റവ.ഫാ. എബ്രഹാം തോട്ടത്തിൽ, ഷുഗർലാൻഡ് സിറ്റി മുൻ കൗൺസിൽമാൻ ടോം എബ്രഹാം, ഗ്ലോറിയ ടോം,  കെഎച്എൻഎ പ്രസിഡണ്ട് ജി.കെ. പിള്ള, ക്യാപ്സ് പ്രസിഡണ്ട് നൈനാൻ മാത്തുള്ള, തോമസ് ചെറുകര (ക്നാനായ കമ്മ്യൂണിറ്റി) , സുരേന്ദ്രൻ നായർ, നാരായണൻ  നായർ , ലീലാമ്മ ജോൺ, അറ്റോർണി ജീവാ സുഗതൻ തുടങ്ങിവർ മുഖ്യ സംഘാടക പൊന്നു പിള്ളയോടൊപ്പം ചേർന്ന് നിലവിളക്കു കൊളുത്തി ഓണ സംഗമം ഉത്‌ഘാടനം ചെയ്‌തു. 

റവ.ഫാ എബ്രഹാം തോട്ടുങ്കലിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക്  തുടക്കം കുറിച്ചു.


ജഡ്ജ് കെ.പി. ജോർജ്, മേയർ കെൻ മാത്യു, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ എന്നിവർ അവരവരുടെ കൗണ്ടി, സിറ്റികളിൽ ചെയ്യുന്ന ജനോപകരപ്രദമായ വിവിധ പ്രവർത്തനങ്ങളെപ്പറ്റി സംക്ഷിപ്ത വിവരണം നൽകി.പങ്കെടുത്ത എല്ലാവർക്കും തന്നെ ഓണാശംസകൾ അറിയിക്കുന്നതിനും നാട്ടിലെ ഓർമ്മകൾ പങ്കിടുന്നതിനും അവസരം ലഭിച്ചു.   

ടി.എൻ ശാമുവേൽ ആലപിച്ച ഓണ കവിതയും ഫാൻസിമോൾ പള്ളത്തുമഠത്തിന്റെ മാവേലിപ്പാട്ടും ആഘോഷത്തിന് മികവ് നൽകി.

പൊന്നു പിള്ള കേരള സീനിയർസ് ഓഫ് ഹൂസ്റ്റന്റെ നാളിതുവരെയുള്ള പ്രവർത്തന ങ്ങളെയും ഭാവി പ്രവർത്തനങ്ങളെയും പറ്റി വിവരിച്ചു. 20 വർഷങ്ങളായി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന സംഘടനയാണ് കേരളാ സീനിയർസ് ഓഫ് ഹൂസ്റ്റൺ. കേരളത്തിലും ഹൂസ്റ്റണിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് ഹൂസ്റ്റണിലെ കലാ സാംസ്‌കാരിക വേദികളിൽ എപ്പോഴും നിറ സാന്നിധ്യമായിരിയ്ക്കുന്ന ശ്രീമതി പൊന്നു പിള്ളയാണ്.

ഗൃഹാതുരത്വ സ്മരണകൾ ഉണർത്തിയ ആഘോഷത്തിൽ വാവച്ചൻ മത്തായി, ജീമോൻ റാന്നി, ഷിജിമോൻ ജേക്കബ്, ഏബ്രഹാം തോമസ് (അച്ചൻകുഞ്ഞു),ബാബു തെക്കേക്കര,  ജീവ സുഗതൻ തുടങ്ങിയവർ രുചിയും സ്വാദും നിറഞ്ഞ ഓണസദ്യയുടെ വിളമ്പലിന് നേതൃത്വം നൽകി. സുരേഷ് രാമകൃഷ്‌ണൻ നേതൃത്വം
നൽകുന്ന അപ്ന ബസാർ റെസ്റ്റോറണ്ടാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. എല്ലാവരും ചേർന്ന് ഒരു കുടുംബമായി ആസ്വദിച്ച ഈ ഓണാഘോഷം എന്നും ഓർമ്മകളിൽ ഉണ്ടായിരിക്കുമെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.

മൂന്നു മണിയോടുകൂടി കൂടി ആഘോഷപരിപാടികൾ പര്യവസാനിച്ചു.

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

5 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

10 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

11 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

12 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

1 day ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

1 day ago