America

കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റൺ പുതുവത്സര സംഗമം പ്രൗഢഗംഭീരമായി – തിരഞ്ഞെടുപ്പ് വിജയികളെയും പൊന്നു പിള്ളയെയും ആദരിച്ചു

ഹൂസ്റ്റൺ: കഴിഞ്ഞ 20 വർഷങ്ങളായി ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി ഹൂസ്റ്റണിലെ സജീവ സാന്നിധ്യമായ കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ വർഷാന്ത്യ പുതുവത്സര സംഗമം വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

ഡിസംബർ 31 ശനിയാഴ്ച രാവിലെ സ്റ്റാഫോർഡ് ദേശി റെസ്റ്റോറന്റിൽ കൂടിയ സമ്മേളനത്തിൽ സംഘടനയുടെ സ്ഥാപക നേതാവും ഇപ്പോഴും കരുത്തുറ്റ നേതൃത്വം നൽകുന്നതുമായ  പൊന്നു പിള്ള അദ്ധ്യക്ഷത വഹിച്ചു.

പൊന്നു പിള്ളയുടെ പ്രാർത്ഥന ഗാനത്തിന് ശേഷം സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ  കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, പൊന്നു പിള്ള   എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി സമ്മേളനം ഉത്‌ഘാടനം ചെയ്തു. 

അമേരിക്കയിൽ എത്തിയിട്ട് 2023 ജനുവരി 1 നു 50 വർഷം പൂർത്തിയാക്കുന്ന പൊന്നു പിള്ളയെ മറിയാമ്മ ഉമ്മന്റെ നേതൃത്വത്തിൽ വനിതകൾ പൊന്നായണിയിച്ചു ആദരിച്ചു. ജീവ കാരുണ്യ, സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യമായ പൊന്നു ചേച്ചിയെ വേദിയിൽ സന്നിഹിതരായിരുന്ന വിശിഷ്ടാതിഥികൾ എല്ലാവരും പ്രകീർത്തിച്ചു. 20  വർഷം ഈ സംഘടനയെയും തന്റെ നേതൃപാടവത്തിൽ മുന്നോട്ടു കൊണ്ട് പോകുന്നതിൽ പ്രത്യേകം പ്രശംസിച്ചു.

തുടർന്ന് 2022 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഇന്ത്യൻ സമൂഹത്തിന്  പ്രത്യേകിച്ച് മലയാളികൾക്ക് അഭിമാനമായി മാറിയ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഫോർട്ട് ബെൻഡ് കൗണ്ടി  240 ജൂഡിഷ്യൽ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ. കെ. പട്ടേൽ എന്നിവരെ പൊന്നാടയണയിച്ച്‌ ആദരിച്ചു. സ്വീകരണത്തിന് മൂന്ന് പേരും നന്ദി പറഞ്ഞു.

രണ്ടാമത്തെ പ്രാവശ്യവും ഉജ്ജ്വല വിജയം  കൈവരിച്ച കൗണ്ടി കോർട്ട് 3 ജഡ്ജ്  ജൂലി മാത്യു കേരളത്തിൽ നിന്ന് ആശംസകൾ അറിയിച്ചു.

സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ  കെൻ മാത്യു, തോമസ് നെയ്‌ച്ചേരിൽ, ഡോ. മനു ചാക്കോ,.ഡോ.ബിജു പിള്ള തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകരായ സൈമൺ വാളാച്ചേരിൽ, ഡോ. ജോർജ് കാക്കനാട്ട്,  ജീമോൻ റാന്നി, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ജി.കെ.പിള്ള, തോമസ്‌ ചെറുകര, എസ് .കെ.ചെറിയാൻ, അഡ്വ. മാത്യു വൈരമൺ, വാവച്ചൻ മത്തായി, നൈനാൻ മാത്തുള്ള, ജോൺ കുന്നക്കാട്ട് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ച് സമ്മേളനത്തെ മികവുറ്റതാക്കി.

ചടങ്ങിനു ശേഷം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും ഉണ്ടായിരുന്നു. 

ജീമോൻ റാന്നി

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

2 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

3 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

5 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

5 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

6 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago