പി പി ചെറിയാൻ
ന്യൂയോർക് : അമേരിക്കയിൽ ഒമൈക്രോൺ വ്യാപകമാകുന്ന റിപ്പോർട്ടിന് പുറകെ സെനറ്റർമാരായ എലിസബത്ത് വാറൻ,കോറി ബുക്കർ എന്നിവർക്കു കൊവിഡു സ്ഥിരീകരിച്ചു കൊവിഡ് ബാധിച്ചതായി മാസച്യുസെറ്റിൽ നിന്നുള്ള സെനറ്റർ എലിസബത്ത് വാറൻ.ട്വിറ്ററിലൂടെ അറിയിച്ചു.“ഞാൻ പതിവായി കൊവിഡ് പരിശോധിക്കാറുണ്ട് , ഈ ആഴ്ച ആദ്യം റിസൾട്ട് വന്നപ്പോൾ പതിവിലും വിപരീതമായി പോസിറ്റീവ് റിസൾട്ട് ലഭിച്ചു എന്നാണു എലിസബത്ത് വാറൻ പറഞ്ഞത്. നേരിയ ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടുന്നുള്ളൂവെന്നും വാക്സിനേഷൻ നൽകുന്നതിലൂടെയും വർധിപ്പിക്കുന്നതിലൂടെയും ഉണ്ടാകുന്ന ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് നന്ദിയുണ്ടെന്നും വാറൻ കൂട്ടിച്ചേർത്തു.
ന്യൂജേഴ്സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ കോറി ബുക്കർ തനിക്കും കൊവിഡ്സ്ഥിരീകരിച്ചതായി ഞായറാഴ്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. രണ്ടു ഡോസ് വാക്സിൻ എടുത്തിരുന്നുവെന്നും അതുകൊണ്ടുതന്നെ കാര്യമായ രോഗ ലക്ഷണങ്ങൾഇല്ലെന്നും ബുക്കർ പറഞ്ഞു.
അതേസമയം ഡെൽറ്റയുടെ തുടർച്ചയായ ആക്രമണത്തിനിടയിൽ നഗരങ്ങളും സ്കൂളുകളും ഒമൈക്രോൺ കേസുകളുടെ ദ്രുതഗതിയിലുള്ള വർധനയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ഈ വാർത്ത വരുന്നത്. ഒമൈക്രോൺ വേരിയന്റ് ലോകമെമ്പാടും ശക്തിപെടുന്നതിനാൽ അടുത്ത ഏതാനും ആഴ്ചകൾ ആശുപത്രി സംവിധാനങ്ങളിൽ കടുത്ത സമ്മർദ്ദം കാണുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടർ ഡോ. ആന്റണി ഫൗസി ഞായറാഴ്ച മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കൊറോണ വൈറസ് മ്യൂട്ടേഷനിൽ വാക്സിനേഷൻ എടുത്ത ആളുകളിൽ ഗുരുതരമായ ലക്ഷണങ്ങൾ കുറവാണെന്ന് തോന്നുമെങ്കിലും, അതിന്റെ സംക്രമണം കേസുകളുടെ സൗമ്യതയെ പ്രതിരോധിക്കുമെന്ന് ഫൗസി മുന്നറിയിപ്പ് നൽകി.
€20 മില്യൺ പദ്ധതിയായ ‘സൺഫ്ലവർ ചിൽഡ്രൻസ് ഹോസ്പിസ്’ 2029-ൽ പ്രവർത്തനം ആരംഭിക്കും; ഇതിനോടകം സമാഹരിച്ചത് €9 മില്യൺ അയർലണ്ടിലെ കുട്ടികളുടെ…
കായിക-ബൗദ്ധിക രംഗങ്ങളിൽ അസാധാരണമായ മികവ് തെളിയിച്ച് അയർലൻഡിന്റെ അഭിമാനമായി മാറിയ മലയാളി യുവപ്രതിഭകളെ ആദരിക്കാനൊരുങ്ങുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്.…
അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ…
വാട്ടർഫോർഡ്:കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്സ്…
ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്ലുക്ക്, ടീംസ്, വേഡ്, എക്സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…
ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്ഘാടനം നവംബർ…