ഡാളസ്/കൊട്ടാരക്കര :ലോക കേരളാ സഭ അമേരിക്കൻ മേഖലാ കൺവൻഷൻ പ്രവാസികൾക്കു പ്രചോദനം നൽകുമെന്ന് കേരള ട്രിബ്യുൻ ചെയർമാനും ലോക കേരളാ സഭാ മെമ്പറുമായ ഡോ.എം .കെ ലൂക്കോസ് മന്നിയോട്ട് അഭിപ്രായപ്പെട്ടു .കഴിഞ്ഞ ലോക കേരളാ സഭയിൽ ഞങ്ങൾ സർക്കാരിന് മുന്നിൽ വെച്ച ഒന്നായിരുന്നു വിവിധ രാജ്യങ്ങളിൽ മേഖലാ സമ്മേളനങ്ങൾ. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഇപ്പോൾ എടുത്ത തീരുമാനമല്ലാ …. കേരളത്തിലെ മലയാളികൾക്ക് വേണ്ടിയല്ലാ ലോക കേരള സഭ …. പ്രവാസി മലയാളികളുടെ വിഷയങ്ങൾക്ക് പരിഹാരം കാണുക .അവർക്കും അവരുടെ തലമുറകൾക്കും കേരളത്തിലെ ബന്ധം നഷ്ട്ടപെടാതിരിക്കുക, അവരുടെ സ്വത്തുക്കൾക്ക് സംരക്ഷണം നല്കുക, പ്രവാസികൾക്ക് ഇൻവെസ്റ്റ് ചെയ്യുവാൻ വഴി ഒരുക്കുക,എന്നി വിഷയങ്ങൾക്കാണ് സഭ മുൻഘടന നല്കുന്നത് . കഴിഞ്ഞ ലോക കേരളാ സഭയിൽ ഞാൻ തന്നേ മുന്നോട്ടു വെച്ച ഒന്നായിരുന്നു റിട്ടയര്മെന്റ് ഹോമുകൾ. കേരളത്തെ നാലു റീജിയൻ ആയി തിരിച്ചു ആരംഭിക്കുക . പ്രാരംഭമായി അഞ്ച് ഏക്കർ സ്‌ഥലം മാവേലിക്കരയിൽ അനുവദിച്ചിരിന്നു …. ഇപ്പോൾ കൊട്ടാരക്കരയിൽ അതിമനോഹരമായ ഗാർഡൻ ഓഫ് ലൈഫ് എന്ന പേരിൽ അമേരിക്കൻ മോഡലിൽ നിർമ്മാണം പൂർത്തിയായി വരുന്നു . അമേരിക്കയിലേക്ക് വരുന്ന കേരളാ മുഖ്യ മന്ത്രി, മന്ത്രിമാർ എന്നിവർക്കു ആശംസകൾ നേരുന്നതായും ഡോ.എം .കെ ലൂക്കോസ് മന്നിയോട്ട് അറിയിച്ചു
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…