America

‘മാഗ് ‘ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ശനിയാഴ്ച മുതൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ:  മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഷട്ടിൽ ബാഡ്മിന്റൺ ഡബിൾ ടൂർണമെന്റ്  ജൂലൈ 31 (ശനി), ഓഗസ്റ്റ് 1 (ഞായർ) തീയതികളിലാണ് നടത്തപ്പെടുന്നത്. ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 7 വരെയാണ് കളികൾ ക്രമീകരിച്ചിരിയ്ക്കുന്നത്.

ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിലാണ് നടത്തപെടുന്ന ടൂർണമെന്റി. ഹൂസ്റ്റണിലെ പ്രമുഖ മലയാളി ബാഡ്മിന്റൺ കളിക്കാരടങ്ങുന്ന 24 ടീമുകളാണ്  മാറ്റുരയ്‌ക്കുന്നത്. 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന ടൂർണമെന്റിൽ 8 ടീമുകളും 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന ടൂർണമെന്റിൽ 16
ടീമുകളുമാണ് മത്സരിക്കുന്നത്.

അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി) മെഗാ സ്പോൺസറും രഞ്ജു രാജ്‌ (പ്രൈം ചോയ്സ് ലെൻഡിങ് ) ഗ്രാൻഡ് സ്പോണ്സറും റജി.വി.കുര്യൻ (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് വാൽവ്) ഡയമണ്ട് സ്പോണ്സറുമായിരിക്കും.

ജോർജ് ജേക്കബ് (മാസ്റ്റർ പ്ലാനറ്റ് യുഎസ്എ),ഷാജു തോമസ് (ലോൺ ഓഫീസർ)
ചാണ്ടപിള്ള മാത്യൂസ് ഇൻഷുറൻസ്,ആഷാ റേഡിയോ, ഓഷ്യനോസ് ലിമോസിൻ റെന്റൽസ്, ചെട്ടിനാട് ഇന്ത്യൻ റെസ്റ്റോറന്റ്, മല്ലു കഫേ റേഡിയോ, അപ്ന ബസാർ മിസോറി സിറ്റി എന്നിവരാണ് മറ്റു സ്‌പോൺസർമാർ.      

മൽസര വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളൊടൊപ്പം ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്,

വിനോദ് വാസുദേവൻ (പ്രസിഡണ്ട്) – 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) –   713 515 8432
മാത്യു കൂട്ടാലിൽ (ട്രഷറർ) – 832 468 3322  
റജി കോട്ടയം (കൺവീനർ ) – 832 723 7995  

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

2 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

10 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

12 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

13 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago