വാഷിങ്ടണ്‍: അമേരിക്കയുടെ ഭരണത്തില്‍ വിണ്ടും ഇന്ത്യന്‍ വംജരുടെ സാന്നിധ്യം. ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡണ്ട് കമല ഹാരിസിന് പുറമെ വീണ്ടും മറ്റൊരു യുവതി കൂടെ അധികാരത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ വംശജയായ മാല അഡിഗയെ നിയുക്ത അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ജോ ബൈഡന്‍ നിയമിച്ചു. പ്രചരണ സന്ദര്‍ഭത്തില്‍ ജോ ബൈഡന്റെ ഉപദേഷ്ടാവായും കമലയുടെയും ബൈഡന്റെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഉപദേഷ്ടാവായും മാല അഡിഗ പ്രവര്‍ത്തിച്ചിട്ടും ഉണ്ട്. ഇതോടെ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ മറ്റൊരു വ്യക്തികൂടെയായി.
ബാരക് ഒബാമയുടെ കാലഘട്ടത്തിലും മാല അഡിഗ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒബാമയുടെ കാലത്ത് വിദ്യാഭ്യാസ-സാമശ്കാരിക വകുപ്പില്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും സെക്രട്ടറി ഓപ് സ്റ്റേറ്റ്‌സ് ഓഫീസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയായും ദേശീയ സുരക്ഷാ വിഭാഗത്തില്‍ ഡയറക്ടറായും മാല അഡിഗ കിടയറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച് പ്രസിദ്ധി നേടിയിരുന്നു. അഭിഭാഷക കൂടിയായ മാല അഡിഗ ഓബാമയുടെ ഭരണ നിര്‍വഹണത്തില്‍ അസോസിയേറ്റ് അഞോര്‍ണിയുടെ അഭിഭാഷകയാണ് പ്രവര്‍ത്തിച്ചിരുന്നത്.
ചിക്കാഗോയിലെ നിയമസ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് 2008 ല്‍ ഓബാമയുടെ തിരഞ്ഞെടുപ്പ ്പ്രാചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്. ഇല്ലിനയോഡ് സ്വദേശിയായ മല യൂണിവേഴ്‌സിറ്റി ഓഫ് മിന്നസോട്ട, ഗ്രിന്നല്‍ കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ലോ സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്നും ബിരുദവും നേടിയിട്ടുണ്ട്.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…