America

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ മിഴി തുറന്നു -പി പി ചെറിയാൻ


ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ മാർത്തോമാ വിഷൻ  (MAR THOMA VISION) മെയ് 22 നു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ  മിഴി തുറന്നു.
സഭയുടെ മിഷൻ പ്രവർത്തനങ്ങൾ, വിവിധ പ്രോഗ്രാമുകൾ, അറിയിപ്പുകൾ, ധ്യാനം , അഭിമുഖങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവ  മാർത്തോമാ വിഷൻ  ഓൺലൈൻ ചാനലിലൂടെ ലോക മെങ്ങുമുള്ള സഭാജന ങ്ങൾക്ക് ലഭ്യമാവും.

മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ  ചേർന്ന് യോഗത്തിൽ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ( ചെയർമാൻ ) അധ്യക്ഷത  വഹിച്ചു .ഡോ:യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത പ്രാരംഭ പ്രാർത്ഥന നടത്തി. സഭാ സെക്രട്ടറി റവ:സി.വി. സൈമൺ സ്വാഗതം ആശംസിച്ചു. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷ പ്രസംഗത്തിന് ശേഷം  മെത്രപൊലീത്ത ഡോ:തിയോഡോഷ്യസ് മാർത്തോമ നിലവിളക്കിൽ തിരികൊളുത്തി ചാനലിന്റെ  ഔദ്യോഗിക ഉദ്ഘാടനം  നിർവഹിച്ചു. മാർത്തോമാ വിഷൻ ലോഗോ ചല ചിത്ര നടനും ഗായകനുമായ റിനി ടോം നിർവഹിച്ചു.  ഓൺലൈൻ ചാനലായ മാർത്തോമാ വിഷനു നിരവധി പ്രമുഖർ  ആശംസകൾ അർപ്പിച്ചു. സാം ചെമ്പകത്തിൽ ( കൺവീനർ ) നന്ദി പറഞ്ഞു .ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്തയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾ സമാപിച്ചു.ജോയ്‌സി മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു

അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ( ചെയർമാൻ ) റവ. സി. വി. സൈമൺ ( സഭാ സെക്രട്ടറി ) രാജൻ ജേക്കബ് ( സഭാ ട്രസ്റ്റി ) സാം ചെമ്പകത്തിൽ ( കൺവീനർ ) ഡി. എസ്. എം. സി ഡയറക്ടർ റവ. ആശിഷ്  തോമസ് ( പ്രൊഡക്ഷൻ ഹെഡ് ) റവ. ഷാം. പി. തോമസ്, റവ. വിജു വർഗീസ്, റവ. എബ്രഹാം വർഗീസ്, റവ. അനി അലക്സ്‌, വർഗീസ്. സി. തോമസ്, മോഡി. പി. ജോർജ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് അണിയറ പ്രവർത്തകർ. പുതിയ ചാനലിന്റെ വിജയത്തിനായി  ഏവരുടെയും പ്രാർ ത്ഥനയും പിന്തുണയും സാം ചെമ്പകത്തിൽ (കൺവീനർ)*അഭ്യർത്ഥിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL


Sub Editor

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

19 mins ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

2 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

3 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

8 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

9 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago