America

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന് (മന്ത്ര) ഉജ്ജ്വല തുടക്കം. ഗ്ലോബൽ കൺവെൻഷൻ 2023 ജൂലൈയിൽ.

ജീമോൻ റാന്നി.

ഹൂസ്റ്റൺ: അമേരിക്കയിൽ പ്രവാസി സമൂഹത്തിന്റെ ഇടയിൽ ഹൈന്ദവ ദർശനങ്ങളുടെയും സനാതന ധർമ്മത്തിന്റെയും ആർഷ ഭാരത സംസ്കാരത്തിന്റെയും ആശയപ്രചാരണത്തിനും വൈവിദ്ധ്യമാർന്ന സേവന കർമ്മ പരിപാടികളുടെ ആവിഷ്ക്കരണത്തിനുമായി എന്നും നിലകൊള്ളുമെന്ന്  മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ (മന്ത്ര) യുടെ സ്ഥാപക നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിൽ പുതുതായി രൂപംകൊണ്ട ‘മന്ത്ര’യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുയായിരുന്നു നേതാക്കൾ.

ജനുവരി 15 ന് ഞായറാഴ്ച വൈകുന്നേരം ഷുഗർലാണ്ട് ഹൂസ്റ്റൺ മാരിയറ്റ് ഹോട്ടലിൽ  ‘മന്ത്ര’യുടെ ഔപചാരിക ഉത്ഘാടനത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ സംഘടനയുടെ സ്ഥാപക നേതാവും ട്രസ്റ്റി ബോർഡ് ചെയറുമായ ശശിധരൻ നായർ (ഹൂസ്റ്റൺ) പ്രസിഡന്റ്റ് ഹരി ശിവരാമൻ (ഹൂസ്റ്റൺ),  പ്രസിഡണ്ട് ഇലെക്ട്   ജയചന്ദ്രൻ (ഷിക്കാഗോ), സെക്രട്ടറി അജിത് നായർ (ഹൂസ്റ്റൺ), ട്രഷറർ രാജു പിള്ള (ഡാളസ്) എന്നിവർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി.

‘മന്ത്ര’യുടെ ഔപചാരിക ഉത്ഘാടന ചടങ്ങു പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. വൈകുന്നരം 6 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേൽശാന്തി ശ്രീ സൂരജ് മങ്ങത്തായ തിരുമേനി നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി തിരുവടികൾ ‘സൂമിൽ’ കൂടി ആശംസകൾ അറിയിച്ചു.

തുടർന്ന് 11 മണി വരെ നടന്ന പരിപാടികൾ വർണാഭമായിരുന്നു.കലാശ്രീ ഡോ. സുനന്ദ നായരുടെ സ്പെഷ്യൽ ഡാൻസ് പെർഫോമൻസ്,, ലക്ഷി പീറ്ററും സംഘവും ജുഗൽ ബന്ദി പെർഫോമൻസ്, ഷൈജ ആൻഡ് ടീം അവതരിപ്പിച്ച നൃത്തം, വിദു, അഖില തുടങ്ങിയവർ അവതരിപ്പിച്ച ലൈവ് മ്യൂസിക്ക് പെർഫോർമൻസുകൾ   തുടങ്ങിയവ കലാപരിപാടികൾക്കു മാറ്റ് കൂട്ടി.രഞ്ജിത്ത് നായർ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. സുനിൽ മേനോൻ പരിപാടികളുടെ കോർഡിനേറ്ററായി പ്രവർത്തിച്ചു.        

പത്ര സമ്മേളനത്തിൽ അമേരിക്കൻ മലയാളി സമൂഹത്തിൽ ഒരു മന്ത്രധ്വനിയായി മാറുവാൻ പോകുന്ന  ‘മന്ത്ര’യുടെ മിഷൻ ആൻഡ് വിഷൻ, സേവാ പ്രവർത്തനങ്ങൾ, ഗ്ലോബൽ കൺവെൻഷൻ തുടങ്ങിവയെപ്പറ്റി നേതാക്കൾ വിശദമായി സംസാരിച്ചു.അമേരിക്കയിലെ മറ്റ് ഏതൊരു ഹൈന്ദവ സംഘടനയ്ക്കും എതിരോ സമാന്തര സംഘടനയോ അല്ല ‘മന്ത്ര’.. 2023 ജൂലൈ 1 മുതൽ 4 വരെ ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ഹൂസ്റ്റണിൽ വച്ച് നടത്തും. കൺവെൻഷൻ ചെയറായി സുനിൽ മേനോനെയും (ഹൂസ്റ്റൺ) മറ്റ്  കൺവെൻഷൻ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ഒരു ഗ്ലോബൽ കൺവെൻഷൻ കൊണ്ട് മാത്രം സംഘടനയുടെ പ്രവർത്തനങ്ങൾ ഒതുക്കി നിർത്തുകയില്ല. അമേരിക്കയിലെ പുതിയ തലമുറയുടെ, യുവജനങ്ങളുടെ, കർമ്മ  ശേഷിയെയും സംഘടനാ പാടവത്തെയും പൂർണമായും ഉൾപ്പെടുത്തി അവരെ സംഘടനയുടെ നേതൃ രംഗത്തേക്ക് കൊണ്ട് വരും. വിവിധ കർമ്മപരിപാടികൾ പുതിയ തലമുറയുടെ വളര്ച്ചക്കുവേണ്ടി ആവിഷ്കരിക്കും.  

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മറ്റു ഹൈന്ദവ സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തി ഹൈന്ദവ ധർമ്മ, സേവാ, സാംസ്‌കാരിക  കർമ്മ  മണ്ഡലങ്ങളിൽ സജീവമാക്കും. ‘ആ സംഘടനകളുടെ ഒരു ഏകോപന (ലൈസൺ) സമിതിയായി ‘മന്ത്ര’ പ്രവർത്തിയ്ക്കും.ഹൈന്ദവ ആശയങ്ങളെയും ആചാരങ്ങളെയും സംസ്കാരത്തെയും പരിചയപ്പെടുത്തുന്നതിനു മുൻകൈയെടുക്കും.  

അമേരിക്കയിലും കേരളത്തിലും ജീവകാരുണ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും. മറ്റു മത സാമുദായിക സാമൂഹ്യ സാംസ്കാരിക സംഘടനകളുമായി ഈ കാര്യത്തിൽ ചേർന്ന് പ്രവർത്തിക്കും. അമേരിക്കയിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കയും ക്ഷേത്ര പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ സാമ്പത്തിക സഹായമുൾപ്പടെയുള്ള സഹായമെത്തിക്കുന്നതിന് ശ്രമിക്കും.

അമെരിക്കയിൽ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയ്ക്കും ഓൺലൈൻ മത പഠന ക്ലാസ്സുകൾക്കും തുടക്കമായെന്ന് നേതാക്കൾ അറിയിച്ചു. ‘മന്ത്ര” ഒരു നോൺ പൊളിറ്റിക്കൽ സംഘടനയായിരിക്കും. സംഘടനക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല, അംഗങ്ങൾക്ക് ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രവർത്തിക്കാം.

അമേരിക്കയിലെ വിവിധ നഗരങ്ങളിലെ പ്രവർത്തകരെ ഉൾപ്പെടുത്തി 501 (c) സ്റ്റാറ്റസുള്ള സംഘടന നിലവിൽ വന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. “മന്ത്ര”യ്ക്കു  7 പേരുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും 30 പേരുള്ള ഒരു നാഷണൽ കമ്മിറ്റിയും 15 പേരുള്ള ഒരു ട്രസ്റ്റി ബോർഡും ഉണ്ടായിരിക്കും. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാൻ ഒരു “ഹെല്പ് ലൈൻ ” (helpline)  രൂപകരിച്ചിട്ടുണ്ടെന്ന്  അറിയിച്ചു.

പത്രസമ്മേളനത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ പ്രതി നിധീകരിച്ചു  ജോർജ് തെക്കേമല (ഏഷ്യാനെറ്റ്) മോട്ടി മാത്യൂ (കൈരളി ടിവി), ജീമോൻ റാന്നി (ഫ്രീലാൻസ് റിപ്പോർട്ടർ) എന്നിവർ പങ്കെടുത്തു .
റെനി കവലയിൽ (ഗ്ലോബൽ ഇന്ത്യൻ ന്യൂസ്) അനഘ വാര്യർ ( ജനം ടിവി  അമേരിക്ക), സുബിൻ ബാലകൃഷ്ണൻ (ജനം ടിവി , ഹൂസ്റ്റൺ) കൃഷ്‌ണജ കുറുപ്പ് ( ജനം ടീവി , ഹൂസ്റ്റൺ) രഞ്ജിത്ത് നായർ (ധർമഭൂമി ഓൺലൈൻ ), പ്രകാശ് വിശ്വംഭരൻ (ഏഷ്യാനെറ്റ്) തുടങ്ങിയവരും   പങ്കെടുത്തു.

Newsdesk

Recent Posts

ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ 15 വർഷത്തെ ഉയർന്ന നിലയിൽ

ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…

10 hours ago

‘ചടങ്ങ്’  വിനീത് ശ്രീനിവാസൻ നായകൻ; ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…

13 hours ago

അയർലണ്ടിൽ ബസ് ഡ്രൈവർമാർക്ക് സുവർണാവസരം; ഉടൻ നിയമനവുമായി വിസ്റ്റ കരിയർ സൊല്യൂഷൻസ്

അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…

1 day ago

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; പുനർനിർമാണത്തിന് 500 കോടി വേണ്ടിവരും

കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…

1 day ago

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

2 days ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

2 days ago