America

മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21 മുതൽ ഹൂസ്റ്റണിൽ – രജിസ്‌ട്രേഷനു തുടക്കമായി

ഹൂസ്റ്റൺ :  മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12- മത് സൗത്‌വെസ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 (വെള്ളി, ശനി) തീയതികളിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ആരാധനയ്ക്കു ശേഷം നടന്ന പ്രത്യക ചടങ്ങിൽ റവ. സാം. കെ.ഈശോ, റവ. ജീവൻ ജോൺ, റവ, ഉമ്മൻ ശാമുവേൽ, റവ. ലാറി വര്ഗീസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ  റജിസ്‌ട്രേഷൻ  കമ്മിറ്റി കൺവീനർ സൂസൻ ജോസിൽ നിന്ന് ഇടവക ഫിനാൻസ് ട്രസ്റ്റി റെജി ജോർജ്‌ ആദ്യ രജിസ്‌ട്രേഷൻ ഫോം ഏറ്റു വാങ്ങി കോൺഫറൻസ് റജിസ്ട്രേഷന് തുടക്കം കുറിച്ചു.  

മാർച്ച് 21 നു വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ മാർച്ച് 22 നു ഉച്ചകഴിഞ്ഞു 2 മണിക്ക് കോൺഫറൻസ് സമാപിക്കും.

ഡാളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്,  കാൻസസ്  ഇടവകകളിൽ നിന്നും 600 ൽ പരം അംഗങ്ങൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Faith in Renewal and Motion : ” Faith without deeds is dead”  “അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു” ( യാക്കോബ് 2:17) എന്ന  ചിന്താവിഷയത്തെ ആധാരമാക്കി പഠനങ്ങൾ നടക്കും.

ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി റവ. അലക്സ് യോഹന്നാൻ, ലബ്ബക്, സാൻ അന്റോണിയോ ഇടവകകളുടെ വികാരി റവ. ജെയിംസ് കെ.ജോൺ എന്നിവർ പഠന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

കോൺഫറൻസിന്റെ വിജയത്തിനായി റവ. സാം.ഈശോ ( വികാരി/പ്രസിഡണ്ട്) റവ. ജീവൻ ജോൺ ( അസി. വികാരി/ വൈസ് പ്രസിഡണ്ട്) എബ്രഹാം ഇടിക്കുള (ജനറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

തങ്കമ്മ ജോർജ് (പ്രയർ സെൽ) സൂസൻ ജോസ് (ഷീജ- രജിസ്‌ട്രേഷൻ) ബാബു ടി ജോർജ്

(ഫിനാൻസ്) ജോസഫ് ജോർജ് തടത്തിൽ (ഫുഡ്) ഷെറി റജി (മെഡിക്കൽ) മാത്യു സക്കറിയ (ബ്ലെസ്സൺ – ക്വയർ ) ജൂലി സക്കറിയ ( പ്രോഗ്രാം ആൻഡ് എന്റർടൈൻമെന്റ് ) ലിലിക്കുട്ടി തോമസ് ( റിസിപ്ഷൻ/ ഹോസ്പിറ്റാലിറ്റി) വർഗീസ്. കെ ചാക്കോ ( അക്കൊമൊഡേഷൻ) വർഗീസ് ശാമുവേൽ ( ബാബു- ട്രാൻസ്പോർട്ടെഷൻ) ജോൺ ഫിലിപ്പ് (സണ്ണി- പബ്ലിസിറ്റി) ജെയ്സൺ ശാമുവേൽ (ഓഡിയോ വീഡിയോ മിനിസ്ട്രി) എന്നിവരാണ് സബ് കമ്മിറ്റി കൺവീനർമാർ.

റവ. സാം .കെ ഈശോ, റവ. ജീവൻ ജോൺ, എബ്രഹാം ഇടിക്കുള (ജനറൽ കൺവീനർ) ബാബു ടി. ജോർജ് (ഫിനാൻസ് കൺവീനർ) എന്നിവരോടൊപ്പം ജോൺ ഫിലിപ്പ് (സണ്ണി) കൺവീനർ, ജോജി ജേക്കബ്, ടോണി വർഗീസ്, കോരുള കുര്യാക്കോസ്, ജീമോൻ റാന്നി എന്നിവർ സബ് കമ്മിറ്റി അംഗങ്ങളായി കോൺഫറൻസിന്റെ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി സജീവമായി പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട് – ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

16 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

18 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

18 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

22 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 days ago