അമേരിക്ക: ടെക് ലോകത്ത് വലിയ ചർച്ചയായ മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ മെയ് 20 ബുധനാഴ്ച. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ തയ്യാറെടുക്കുന്നത്. നടപടികളുമായി ബന്ധപ്പെട്ട ഇമെയിലുകൾ പ്രാദേശിക സമയം രാവിലെ നാലിന് എത്തുമെന്നും ജോലിയിൽ തുടരുന്ന ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും എച്ച്ആർ മേധാവി ജാനൽ ഗെയിൽ അയച്ച ആഭ്യന്തര മെമ്മോ ചോർന്നുകിട്ടിയതിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.
കൂട്ടപ്പിരിച്ചുവിടലിന് മുന്നോടിയായി തങ്ങളുടെ വടക്കേ അമേരിക്കൻ ജീവനക്കാരോട് അന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയാണ് പിരിച്ചുവിടൽ നടപടി എന്നാണ് എച്ച്ആർ മേധാവിയുടെ ആഭ്യന്തര മെമ്മോയിൽ വ്യക്തമാക്കിയിരിക്കുന്നത്. പല ടീമുകൾക്കും നിലവിൽ ചെറിയ ഗ്രൂപ്പുകളായും കുറഞ്ഞ മാനേജ്മെന്റ് തലങ്ങളോടും കൂടി പ്രവർത്തിക്കാൻ കഴിയും. പുനർവിന്യാസിക്കുന്ന 7000 ജീവനക്കാരെ ഉൾക്കൊള്ളുന്ന നാല് പുതിയ സംവിധാനങ്ങളും എഐയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവ ആയിരിക്കുമെന്നും മെമ്മോയിൽ പറയുന്നു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…
തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…
ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…
അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…
കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…
ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…