Categories: AmericaGlobal News

കാണാതായ അമ്മയും കുഞ്ഞുങ്ങളും കാറിനുള്ളിൽ മരിച്ച നിലയിൽ – പി.പി.ചെറിയാൻ

ഡാലസ്: ഡാലസിലെ ഫോർണിയിൽ നിന്നു ജൂലൈ 22 ബുധനാഴ്ച കാണാതായ അമ്മയുടേയും രണ്ടു കുട്ടികളുടേയും മൃതദേഹം ഫാർമേഴ്സ് ബ്രാഞ്ച് ഫർണിച്ചർ കടയുടെ പാർക്കിങ്ങ് ലോട്ടിൽ നിന്നും 23 വ്യാഴാഴ്ച രാവിലെ കണ്ടെടുത്തു.ഫോർണിയയിലെ വീട്ടിൽ നിന്നും ഗ്രേപ്‌വൈനിലേക്ക് ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് മാതാവ് നാറ്റ്‍ലി ചേംബേഴ്സും (31) മക്കളായ ഇസബെൽ (4), എൽസി (2) കൂട്ടി 2008 ഫോർഡ് എസ്ക്കേപ്പിൽ പുറപ്പെട്ടത്. പിന്നീട് ഇവരെ കുറിച്ചു യാതൊരു വിവരവും ഇല്ലായിരുന്നു.

24 മണിക്കൂറിനുശേഷമാണ് മൂവരുടേയും മൃതദേഹം എസ്‌യുവിൽ നിന്നും കണ്ടെത്തിയത്. അമ്മയും മക്കളും എങ്ങനെയാണ് മരിച്ചതെന്ന് വിശദീകരിക്കാൻ കോഫ്മാൻ കൗണ്ടി ഷെറിഫ് ഓഫീസ് വിസമ്മതിച്ചു. ഓട്ടോപ്സിക്കു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും ഷെറിഫ് പറഞ്ഞു. വളരെ ഭയാനകമായ ദൃശ്യമായിരുന്നു കാറിനകത്ത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാതാവിന്റെ സെൽഫോണാണ് ലൊക്കേഷൻ കണ്ടെത്തുന്നതിനു സഹായിച്ചത്. ഇവരെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നമെന്നഭ്യർത്ഥിച്ചു മാതാവിന്റെ സഹോദരി ജെസ്സിക്ക ഫെയ്സ്ബുക്കിലൂടെ സന്ദേശം അയച്ചിരുന്നു. ഈ സംഭവത്തിൽ ഇതുവരെ ആരേയും സംശയിക്കുന്നില്ലെന്നും അറസ്റ്റ് നടന്നിട്ടില്ലെന്നും ഷെറിഫ് ഓഫിസ് അറിയിച്ചു. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Cherian P.P.

Recent Posts

സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെഅവതരിപ്പിക്കുന്ന മിസ്റ്ററി ഫാൻ്റെ സി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ്…

15 hours ago

കോഴിക്കോട്ടെ അവയവദാന ആശുപത്രിക്ക് “കുഞ്ഞ് മാലാഖ” ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: അവയവദാനത്തിലൂടെ കേരളത്തിന്‍റെ 'മാലാഖ'യായി മാറിയ ആലിൻ ഷെറിന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആലിന്‍റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും…

16 hours ago

രണ്ട് വർഷത്തിനിടെ 63,000 പേർക്ക് ഐറിഷ് വിസ നിരസിച്ചു, ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 92.4 ശതമാനവും അനുവദിച്ചു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 63,000 പേർക്ക് അയർലണ്ടിലേക്കുള്ള യാത്രാ വിസ നിഷേധിച്ചതായി റിപ്പോർട്ട്. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് 90…

17 hours ago

ഹെൽത്ത് കെയർ കോഴ്സുകൾക്കായി ഈ വർഷം 1,100-ലധികം പുതിയ കോളേജ് പ്ലേയ്സസ് ലഭ്യമാകും

മെഡിസിൻ, ദന്തചികിത്സ, ഫാർമസി, മറ്റ് ആരോഗ്യ സംരക്ഷണ മേഖലകൾ എന്നിവയിൽ കരിയർ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി 1,100-ലധികം അധിക തേർഡ്…

19 hours ago

“Psychiatry: An Industry of Death” Exhibition to Open in Dublin

A provocative new exhibition, 'Psychiatry: An Industry of Death', is set to open at Hotel…

2 days ago

അയർലൻഡ് മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു

ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 48 വയസായിരുന്നു. HSE-യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി…

2 days ago