മുംബൈ: പൊതുജനങ്ങള്‍ക്കിടയില്‍ സാമുദായികപരമായും രാഷ്ട്രീയപരമായും മതപരമായും സ്പര്‍ദ്ധ സൃഷ്ടിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും പ്രചരണങ്ങളും നടത്തിയത് വലിയ കുറ്റമായി മുംബൈ കോടതി വിലയിരുത്തി. ഇതിനായി അവര്‍ സാമൂഹിക മാധ്യമങ്ങള്‍ പരിധിയിലധികം ഉപയോഗിക്കുന്നുവെന്ന കാരണത്താല്‍ നടി കങ്കണ റണാവത്തിനെതിരെയും സഹോദരി രംഗോലി ചന്ദേലിനെതിരെയും കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടു.
പ്രസ്തുത നടി ചെയ്തുവെന്ന് കോടതി കണ്ടെത്തിയ പ്രവര്‍ത്തികള്‍ ഗുരുതരമായ കാര്യമാണെന്നും ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തില്‍ സാമുദായി സ്പര്‍ദ്ധ വളര്‍ത്താന്‍ വളരെ പെട്ടെന്ന് സാധിക്കുമെന്നും ഇത് തികച്ചും പ്രകോപിതപരമാണെന്നും ബാന്ദ്രെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജയദേവ് ഖുലേ അഭിപ്രായപ്പെട്ടു. പ്രസ്തുത നടിക്കെതിരെ മറ്റൊരു സിനിമാ പ്രവര്‍ത്തകനാണ് കോടതിയില്‍ പരാതി നല്‍കിയത്.
കാസ്റ്റിങ് ഡയറക്ടറായും ഫിറ്റ്‌നസ് ട്രെയിനറായും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മുനവറലിയ സയ്യിദാണ് കങ്കണയുടെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് ബാന്ദ്രെ കോടതിയില്‍ വക്കീല്‍ മുഖാന്തിരം ഹരജി നല്‍കിയത്. അദ്ദേഹം നല്‍കിയ ഹരജിയില്‍ കങ്കണ റണാവത്ത് വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പരാമര്‍ശങ്ങളും വാക്കുകളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ട് ഇന്ത്യയിലെ രണ്ട് വിഭാഗം മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും, അവര്‍ എന്തിനു വേണ്ടിയാണ് ഇത്തരം പരാമര്‍ശങ്ങളും വാക്കുകളും ധാരാളമായി മനപ്പൂര്‍വ്വം ഉപയോഗിക്കുന്നതെന്നും അതെക്കുറിച്ച് വ്യക്തമായി അന്വേഷണം നടത്തണമെന്നുമാണ് ഹരജിയില്‍ പറഞ്ഞിരിക്കുന്നത്. തനിക്ക് ഒരു ആരാധക വൃന്ദങ്ങള്‍ ഉണ്ടെത്തും അവരെ സ്വാധീനിക്കാന്‍ തനിക്കാവുമെന്ന് അവര്‍ക്കറിയാവുന്നതുകൊണ്ട് മനപ്പൂര്‍വ്വമാണ് ഇത്തരം പ്രകോപിതപരമായ വാക്കുകളും പരാമര്‍ശങ്ങളും ഉന്നയിക്കുന്നത് എന്നുമാണ് ഹരജിക്കാരന്‍ സൂചിപ്പിച്ചിക്കുന്നത്. ഹരജിയിലെ വാദങ്ങള്‍ ശരിയാണെന്നും കോടതി വിലയിരുത്തി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…