America

ഫ്‌ളോറിഡയിൽ കൊലയാളി ഡുവാൻ യൂജിൻ ഓവൻറെ വധ ശിക്ഷ നടപ്പാക്കി -പി പി ചെറിയാൻ

ഫ്‌ളോറിഡ:1984-ൽ രണ്ട് കുട്ടികളുടെ അമ്മയേയും 14 വയസ്സുള്ള ബേബി സിറ്ററേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഡുവാൻ യൂജിൻ ഓവൻറെ (62) വധ ശിക്ഷ വ്യാഴാഴ്ച വൈകുന്നേരം റൈഫോർഡിലെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കി . മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു മിനുറ്റുകൾക്കകം 6:14 ന് മരണം സ്ഥിരീകരിച്ചു .

1984 മാർച്ച് 24 ന് ഡെൽറേ ബീച്ചിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ ഓവൻ രണ്ട് കൊച്ചുകുട്ടികളെ നോക്കികൊണ്ടിരുന്നു 14 വയസ്സുള്ള കാരെൻ സ്ലാറ്ററിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഓവൻ സ്ലാറ്ററിയെ ആവർത്തിച്ച് കുത്തുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് . കോടതി രേഖകൾ കാണിക്കുന്നത് എന്നാൽ രണ്ടു കുട്ടികൾക്കും പരിക്കില്ല.

ആ വർഷം മെയ് മാസത്തിൽ, പ്രതി മറ്റൊരു സ്ത്രീ ഓവൻ ജോർജിയാന വേഡനെ (38) കൊലപ്പെടുത്തി. ജോർജിയാന വേഡൻ താമസിച്ചിരുന്ന ബോക റാട്ടൺ വീട്ടിൽ അതിക്രമിച്ച് കടന്ന് ഉറങ്ങിക്കിടക്കുകയായിരുന്നു അവരെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗത്തിന്മുമ്പ് ചുറ്റിക കൊണ്ട് തലയിൽ പലതവണ അടിച്ചതായി അധികൃതർ പറഞ്ഞു.

1980 കളിൽ പാം ബീച്ച് കൗണ്ടിയിൽ മറ്റ് സ്ത്രീകളെ അവരുടെ വീടുകളിൽ വെച്ച് ഇയാൾ ആക്രമിച്ചതായി കോടതി രേഖകൾ പറയുന്നു.

ഓവൻ വധിക്കപ്പെട്ടുവെന്നതിൽ സന്തോഷമുണ്ടെന്നും “ഞാൻ അവനോട് ക്ഷമിക്കിയില്ലെന്നും സ്ലാറ്ററിയുടെ സഹോദരി ഡെബി ജോൺസൺ പറഞ്ഞു. സഹോദരി കൊല്ലപ്പെടുമ്പോൾ അവൾക്ക് 10 വയസ്സായിരുന്നു.

ഈ വർഷം ഫ്ലോറിഡയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന നാലാമത്തെ വധശിക്ഷയാണ് ഓവന്റെത് .ഡൊണാൾഡ് ഡിൽബെക്കിനെ ഫെബ്രുവരിയിലും ലൂയിസ് ഗാസ്കിൻ ഏപ്രിലിലും ഡാരിൽ ബാക്കിനെ കഴിഞ്ഞ മാസവും വധിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

10 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

12 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

13 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

14 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

2 days ago