America

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യപ്രവർത്തന ഉദ്ഘാടനം റൈറ്റ് റവ ഡോ ഐസക് മാർ പീലക്സിനോസ് നിർവഹിച്ചു-പി പി ചെറിയാൻ

ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന( 2023- 2026)  യുവജന സഖ്യപ്രവർത്തന  ഉദ്ഘാടനം നോർത്ത് അമേരിക്ക-യൂറോപ്പ്  ഭദ്രാസന അധിപൻ റൈറ്റ് റവ ഡോ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. സൂം ഫ്ലാറ്റ് ഫോണിലൂടെ ചേർന്ന ഉദ്ഘാടന യോഗത്തിൽ റവ ജോർജ് എബ്രഹാം പ്രാരംഭ പ്രാർത്ഥന നടത്തി .ഭദ്രാസന യുവജന സഖ്യം ജനറൽ സെക്രട്ടറി ബിജി ജോബി  സ്വാഗതം ആശംസിച്ചു.  അലക്സാൻഡർ പാപ്പച്ചൻ  ഗാനം ആലപിച്ചു .

സാക്ഷ്യം നഷ്ടപ്പെട്ട സമൂഹമാണ് നിരാശയിലും തകർച്ചയിലും ജീവിതം  നയിക്കുന്നത്   മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശം നൽകുവാൻ സാധിക്കാതെ ജീവിതം മാറുമ്പോൾ  സാക്ഷ്യം നഷ്ടപ്പെട്ട അവസ്ഥയിലേക് നമ്മുടെ ജീവിതം അധംപതിക്കുന്നു . ഓരോ രംഗങ്ങളിലും കർത്താവിൻറെ സാക്ഷികളായി ജീവിക്കുവാൻ കഴിയുന്നത് എത്രയും സ്ലാഘനീയമാണെന്നു എപ്പിസ്കോപ്പ തിരുമേനി കൂട്ടിച്ചേർത്തു. തുടർന്ന് ഭദ്രാസന( 2023- 2026)  യുവജന സഖ്യപ്രവർത്തന   ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു

“ജീവിതത്തിൻറെ പൂർണത ക്രിസ്തുവിൽ” എന്ന മുഖ്യവിഷയത്തെക്കുറിച്ച് റവ പ്രമോദ് സഖറിയ മാത്യു (വികാർ എപ്പിപ്പിനി മാർത്തോമാചർച് ) മുഖ്യപ്രഭാഷണം നടത്തി റവ റജി ഐസക്ക് ( അസിസ്റ്റൻറ് വികാരി സെൻറ് മാത്യൂസ് ചർച്ച്ടൊറൊന്റോ), റവ എബ്രഹാം തോമസ് (ഡാളസ് മാർത്തോമാ  അസിസ്റ്റൻറ് വികാരി) മുൻ ഭദ്രാസന യുവജനസഖ്യം ജനറൽസെക്രട്ടറി ജിജി  ടോം  തുടങ്ങിയവർ ആശംസകൾ അറിയിച്ചു  ഭദ്രാസന യുവജനസഖ്യം ട്രഷറർ അനീഷ് വർഗീസ് നന്ദി പറഞ്ഞു. തിരുമേനിയുടെ പ്രാർഥനക്കും ആശീർവാദത്തിനും ശേഷം യോഗ നടപടികൾ സമാപിച്ചു.ഭദ്രാസന യുവജനസഖ്യം ഭദ്രാസന അസംബ്ലി പ്രതിനിധി വിൻസി മൊറേറ്ററായിരുന്നു. റവ സാം ടി ഈശോ 9യുവജനസഖ്യം വൈസ് പ്രസിഡന്റ് ),,ജിനേഷ് (യുവധാര ചീഫ് കോർഡിനേറ്റർ )തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

7 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

19 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago