America

നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസന സെന്റർ – എ “സംഘവാര കൺവെൻഷൻ” സെപ്റ്റംബർ 25 മുതൽ -ബബു പി സൈമൺ

ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ  ഭദ്രാസനത്തിന്റ  വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- A “സംഘവാര  കൺവെൻഷൻ” സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഒക്‌ടോബർ 1 മിഷൻ ഞായറാഴ്ചയായി എല്ലാ വർഷവും ആഘോഷിച്ചു വരുന്നു. ഈ വർഷം മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ്   അസോസിയേഷൻ  (MTVEA) ശതാബ്ദി വർഷമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. അതിൻറെ ഭാഗമായി  നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ  ഭദ്രാസനത്തിന്റ  വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- A  സെപ്റ്റംബർ 25 മുതൽ 29 വരെ (രാത്രി 7:0 0 pm – 8:30pm CST) ‘സംഘവാര കൺവെൻഷൻ ആഴ്ചയായി’ നടത്തപ്പെടുന്നു . 

സൂം പ്ലേറ്റ്ഫോം വഴി അഞ്ച് ദിവസങ്ങളിലും MTVEA സെന്റർ-എ പാരിഷ് മിഷൻ ശാഖകൾ,  ഇന്ത്യയിലെ വിവിധ മിഷൻ മേഖലകളിൽ നിന്നുള്ള സുവിശേഷകരെ പ്രധാന പ്രഭാഷകരായി ക്രമീകരിച്ചിരിക്കുന്നു.
തിങ്കൾ: ഇവാഞ്ചലിസ്റ്റ്. ഷാജി പാപ്പൻ (എളമ്പൽ)
ചൊവ്വ: ഇവാഞ്ചലിസ്റ്റ്. ബിജു എസ് (ക്രിസ്‌റ്റ പെർമകുളം)
ബുധൻ: ഇവാഞ്ചലിസ്റ്റ്. വിനു രാജ് (പോണ്ടിച്ചേരി )
വ്യാഴം: ഇവാഞ്ചലിസ്റ്റ്. സാമുവൽ റ്റി ചാക്കോ (ബാംഗ്ലൂർ)
വെള്ളി : ഇവാഞ്ചലിസ്റ്റ്. ബോവസ് കുട്ടി ബി (ഡിണ്ടിഗൽ അംബ്ലിക്കൽ മിഷൻ) തുടങ്ങിയവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഈ അവസരത്തിൽ മിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി ദൈവാത്മാവ് പ്രേരിപ്പിക്കുന്ന ഏവരിൽനിന്നും സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നു. 

ഈ വർഷത്തെ സംഘവാര കൺവെൻഷൻ അനുഗ്രഹത്തിനായും, സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായും, പ്രാർത്ഥനാപൂർവ്വം ഏവരും വന്നു പങ്കെടുക്കണമെന്ന്‌   സെന്റർ-എ പാരിഷ് മിഷൻ  സെക്രട്ടറി അലക്സ് കോശി അഭ്യർത്ഥിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

3 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

5 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

5 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

5 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

6 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

6 hours ago