America

മലങ്കര മാർത്തോമ്മ സുറിയാനി സഭയിലെ റമ്പാൻ നിയോഗ ശുശ്രൂഷ ഒക്ടോബർ 2ന് -ബാബു പി സൈമൺ

ഡാളസ് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് സഭാ പ്രതിനിധി മണ്ഡലം തിരഞ്ഞെടുത്ത മൂന്നു  വൈദികരെ റമ്പാൻ  സ്ഥാനത്തേക്ക് ഉയർത്തുന്ന നിയോഗ ശുശ്രൂഷ ഒക്ടോബർ മാസം 2നു റാന്നി പഴവങ്ങാടികര ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ വെച്ചു  നടത്തപ്പെടുന്നു. മാർത്തോമ സഭയുടെ പരമാധ്യക്ഷൻ, റൈറ്റ് .റവ.ഡോ. തീയോഡോഷ്യസ്  മാർത്തോമാ  മെത്രാപ്പോലീത്ത  രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സഭയിലെ സഫ്രാഗ്രൻ  മെത്രാപ്പോലീത്തമാരായ റൈറ്റ്.റവ. ഡോ. യുയാക്കിം മാർ കൂറിലോസ് , റൈറ്റ്.റവ. ഡോ. ജോസഫ് മാർ ബർണബാസ്, സഭയിലെ മറ്റു തിരുമേനിമാരും , നിയോഗ ശുശ്രൂഷയിൽ  സഹകാർമികത്വം വഹിക്കും.

2023 ഓഗസ്റ്റ് 30നു  ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ കൂടിയ സഭാ പ്രതിനിധി മണ്ഡലം 3 വൈദികരെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. കുന്നംകുളം ആർത്താറ്റ് മാർത്തോമ ഇടവകയിൽ ചെമ്മണ്ണൂർ കുടുംബാംഗമായ റവ. സജു സി  പാപ്പച്ചൻ, റാന്നി കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിൽ കാരംവേലി മണ്ണിൽ കുടുംബാംഗമായ റവ. ഡോ. ജോസഫ് ഡാനിയൽ, മല്ലപ്പള്ളി മാർത്തോമാ ഇടവകയിൽ കിഴക്കേ ചെറുപാലത്തിൽ കുടുംബാംഗമായ റവ. മാത്യു കെ ചാണ്ടി, എന്നിവരാണ് എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുക്കപ്പെട്ട കശീശന്മാർ ഈ തിരഞ്ഞെടുപ്പ് ദൈവ വിളിയായി അംഗീകരിച്ചും,  ആയുഷ്കാലം മുഴുവൻ സഭയിൽ നിയോഗിക്കപ്പെടുന്ന ശുശ്രൂഷകൾക്ക് സ്വയം സമർപ്പിക്കുവാൻ ദൈവം കൃപനൽകുന്നതിന്നും സഭാ ജനങ്ങൾ പ്രാർത്ഥിക്കണം എന്നും,  റബ്ബാൻ നിയോഗ ശുശ്രൂഷകളിൽ  പ്രാർത്ഥനാപൂർവ്വം വന്നു പങ്കെടുക്കണമെന്നും സഭാ സെക്രട്ടറി റവ.എബി റ്റി മാമ്മൻ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

16 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

16 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

17 hours ago

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

18 hours ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

20 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

23 hours ago