ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- A “സംഘവാര കൺവെൻഷൻ” സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഒക്‌ടോബർ 1 മിഷൻ ഞായറാഴ്ചയായി എല്ലാ വർഷവും ആഘോഷിച്ചു വരുന്നു. ഈ വർഷം മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ (MTVEA) ശതാബ്ദി വർഷമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. അതിൻറെ ഭാഗമായി നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- A സെപ്റ്റംബർ 25 മുതൽ 29 വരെ (രാത്രി 7:0 0 pm – 8:30pm CST) ‘സംഘവാര കൺവെൻഷൻ ആഴ്ചയായി’ നടത്തപ്പെടുന്നു .
സൂം പ്ലേറ്റ്ഫോം വഴി അഞ്ച് ദിവസങ്ങളിലും MTVEA സെന്റർ-എ പാരിഷ് മിഷൻ ശാഖകൾ, ഇന്ത്യയിലെ വിവിധ മിഷൻ മേഖലകളിൽ നിന്നുള്ള സുവിശേഷകരെ പ്രധാന പ്രഭാഷകരായി ക്രമീകരിച്ചിരിക്കുന്നു.
തിങ്കൾ: ഇവാഞ്ചലിസ്റ്റ്. ഷാജി പാപ്പൻ (എളമ്പൽ)
ചൊവ്വ: ഇവാഞ്ചലിസ്റ്റ്. ബിജു എസ് (ക്രിസ്‌റ്റ പെർമകുളം)
ബുധൻ: ഇവാഞ്ചലിസ്റ്റ്. വിനു രാജ് (പോണ്ടിച്ചേരി )
വ്യാഴം: ഇവാഞ്ചലിസ്റ്റ്. സാമുവൽ റ്റി ചാക്കോ (ബാംഗ്ലൂർ)
വെള്ളി : ഇവാഞ്ചലിസ്റ്റ്. ബോവസ് കുട്ടി ബി (ഡിണ്ടിഗൽ അംബ്ലിക്കൽ മിഷൻ) തുടങ്ങിയവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഈ അവസരത്തിൽ മിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി ദൈവാത്മാവ് പ്രേരിപ്പിക്കുന്ന ഏവരിൽനിന്നും സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നു.
ഈ വർഷത്തെ സംഘവാര കൺവെൻഷൻ അനുഗ്രഹത്തിനായും, സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായും, പ്രാർത്ഥനാപൂർവ്വം ഏവരും വന്നു പങ്കെടുക്കണമെന്ന് സെന്റർ-എ പാരിഷ് മിഷൻ സെക്രട്ടറി അലക്സ് കോശി അഭ്യർത്ഥിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…