America

നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ ഭദ്രാസന കുടുംബം ധ്യാനയോഗം ഒക്ടോബർ 6 മുതൽ -ബാബു പി സൈമൺ

ഡാളസ് : നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ  ഭദ്രാസനത്തിന്റ  ആഭിമുഖ്യത്തിൽ ഒക്ടോബർ 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അറ്റ്ലാന്റയിലുള്ള  കാർമേൽ  മാർത്തോമ സെന്ററിൽ  വെച്ച് ഈ വർഷത്തെ കുടുംബ ധ്യാന യോഗം നടത്തപ്പെടുന്നു. “സമൃദ്ധിയായ ജീവൻ” (യോഹന്നാൻ സുവിശേഷം 10:10) എന്ന വിഷയമാകുന്നു  ഈ വർഷത്തെ സമ്മേളനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്  .

ജീവൻ നൽകുവാൻ, തന്നിൽ വിശ്വസിക്കുന്നവർക്ക് സമൃദ്ധിയായി നിത്യജീവൻ നൽകുവാൻ, കാൽവറിയുടെ മുകളിൽ യാഗമായി തീർന്ന നമ്മുടെ രക്ഷകനും കർത്താവുമായ യേശുക്രിസ്തുവിലൂടെ എപ്രകാരം സാധ്യമായി തീരുന്നുഎന്നും നമ്മെക്കുറിച്ചുള്ള ദൈവിക ഉദ്ദേശം കണ്ടെത്തി നമ്മെ തന്നെ ദൈവത്തിനു സമർപ്പിക്കുവാൻ ഈ സമ്മേളനത്തിലെ മീറ്റിങ്ങുകൾ  അനുഗ്രഹമായിതീരുമെന്ന് ചുമതലക്കാർ അഭിപ്രായപ്പെട്ടു.

ഭദ്രാസനാധിപൻ റൈറ്റ്. റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുമേനിയെ കൂടാതെ,
റവ. ഡോ. വിക്ടർ അലോയോ
( കൊളംബിയ തിയളോജിക്കൽ സെമിനാരി) , റവ. ഡോക്ടർ. പ്രമോദ് സക്കറിയ(ന്യൂയോർക്ക്), ഡോക്ടർ. സിനി എബ്രഹാം(ഡാളസ്), സൂസൻ തോമസ് (ലോങ്ങ് ഐലൻഡ്), റോഷിൻ എബ്രഹാം (അറ്റ്ലാന്റാ)  എന്നിവർ വ്യത്യസ്ത ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി
താല്പര്യപ്പെടുന്നവർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും,  ഈ വർഷത്തെ കുടുംബ ധ്യാനയോഗത്തിന്  കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.mtcfamilyretreat.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണെന്നും  ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

7 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

9 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

9 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

11 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

12 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

13 hours ago