ഡാളസ്: സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ് 20 മുതൽ 23 വരെ നടക്കുന്ന ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് സന്നദ്ധ സുവിശേഷ സംഘം ഡാല്ലസ് സെന്റർ-എ ആണ്.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി “വന്നു കാൺമീൻ: വിശുദ്ധ ജീവിതത്തിലേക്കുള്ള ക്ഷണം” (Come and See: The Divine Invite) എന്നതാണ് ഈ വർഷത്തെ കോൺഫറൻസ് പ്രമേയം. ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇവന്റ് സെന്ററാണ് കോൺഫറൻസിന് വേദിയാകുന്നത്.
നോർത്ത് അമേരിക്കൻ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ്.
പ്രശസ്ത വചന പ്രഘോഷകൻ റവ. മോത്തി വർക്കിഎന്നിവരാണ് മുഖ്യ പ്രഭാഷകർ
സെന്റർ-എ പ്രസിഡന്റ് റവ. എബ്രഹാം വി . സാംസൺ, ജനറൽ കൺവീനർ ഷാജി എസ്. രാമപുരം എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
റവ. ജസ്‌വിൻ ജോൺ (ചെയർമാൻ), ജേക്കബ് മത്തായി (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ ഫോം, വെബ്സൈറ്റ്, ബ്രോഷർ എന്നിവയുടെ പ്രകാശനം ഇതിനോടകം പൂർത്തിയായി.
ഭദ്രാസന സെക്രട്ടറിയും പ്രശസ്ത സംഗീതജ്ഞനുമായ മിസ്റ്റർ ജോർജ് വർഗീസിന്റെ നേതൃത്വത്തിൽ വിപുലമായ ഗായക സംഗം രൂപീകരണ നടപടികൾ പുരോഗമിക്കുന്നു.
ഭദ്രാസനത്തിലെ എല്ലാ ഇടവകാംഗങ്ങളും ഒത്തൊരുമിച്ച് ഈ കോൺഫറൻസ് വൻ വിജയമാക്കണമെന്ന് അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനി ആഹ്വാനം ചെയ്തു.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…