America

നഴ്സുമാരുടെ സമരം യുഎസിലും; ന്യൂയോർക്കിൽ 7100 നഴ്സുമാർ പണിമുടക്കുന്നു

വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ, സമരം യുഎസിലേക്കും വ്യാപിക്കുന്നു. ന്യൂയോർക്കിലെ ഏറ്റവും വലിയ 2 ആശുപത്രികളിലെ 7100 നഴ്സുമാരാണ് സമരം ചെയ്യുന്നത്. മോണ്ടെഫിയോർ മെഡിക്കൽ സെന്ററിലെ 3500 നഴ്സുമാരും മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്സുമാരും ഇന്നലെ പണിമുടക്ക് ആരംഭിച്ചു.

ആവശ്യത്തിനു നഴ്സുമാർ ഇല്ലാത്തത് ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷൻ അറിയിച്ചു. നഴ്സസ് യൂണിയനുമായുള്ള കരാർ പുതുക്കാത്ത സാഹചര്യത്തിലാണ് ഈ 2 ആശുപത്രികളിൽ പണിമുടക്ക് ആരംഭിച്ചത്. മറ്റ് ആശുപത്രികൾ വേതനവർധന ഉറപ്പാക്കിക്കൊണ്ട് യൂണിയനുമായി പുതിയ കരാർ ഉണ്ടാക്കിയതിനാൽ സമരം വ്യാപിക്കാനിടയില്ല.

അതേസമയം, യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കുന്നതിനായി യൂണിയൻ പ്രതിനിധികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് വേതനവർധന ആവശ്യപ്പെട്ട് നഴ്സുമാരും ആംബുലൻസ് ജീവനക്കാരും സമരം ചെയ്യുന്നത്. നഴ്സുമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഋഷി സുന് പറഞ്ഞിരുന്നു. എന്നാൽ,പണപ്പെരുപ്പത്തിന്റെ പേരിലുള്ള വേതന വർധന വീണ്ടും പണപ്പെരുപ്പത്തിലേക്കു നയിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. സമരത്തിന്റെ ഭാഗമായി ഡിസംബറിൽ 2 ദിവസം പണിമുടക്കിയ നഴ്സുമാർ 18നും 19നും വീണ്ടും പണിമുടക്കുന്നുണ്ട്. അതിനു മുൻപ് ഒത്തുതീർപ്പിലെത്താനുള്ള ശ്രമത്തിലാണ് സർക്കാർ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

6 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

18 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

21 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago