America

മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡന്റിനു ഓ ഐ സിസി ഡാളസിന്റെ അഭിനന്ദനങ്ങൾ -പി പി ചെറിയാൻ

ഡാളസ് :മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബെറ്റിടോജോചിറ്റേട്ടുകള ത്തിന് ഓ ഐ സിസി ഡാളസിന്റെ  അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അറിയിച്ചു  മഹിളാ കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡൻ്റ്, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, മഹിളാ കോൺഗ്രസ്സ്ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ഇൻചാർജ്ജ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ. , മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ വക്താവ്, സെക്രട്ടറി, ജവഹർ ബാലമഞ്ച് ജില്ലാ ഭാരവാഹി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.   കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ  സമീപകാലത്ത് നടത്തിയ ചെറുകിട കുടിവെള്ള പദ്ധതികളിലൂടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ചതിലൂടെ ജനശ്രദ്ധ ആകർഷിച്ചു. കൃഷി, ചെറുകിട വ്യവസായ പദ്ധതികൾക്ക് സഹായം എന്നിവ എത്തിച്ച് നൽകിയും നിരവധി നൂതന പദ്ധതികൾ നടപ്പാക്കിയും ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിൽ ജനകീയതയുടെ മുഖമാണ് ശ്രീമതി. ബെറ്റി ടോജോ. രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതു ആവശ്യങ്ങൾക്ക് സമീപിക്കാവുന്ന വ്യക്തിത്വം എന്ന നിലയിൽ ഈ അംഗീകാരം പൊതുരംഗത്ത് ഗുണകരമാകുമെന്നു കോട്ടയത്തുനിന്നുള്ള  ഡാളസ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസ് നേതാവ്   റോയ് കൊടുവത്തു അഭിപ്രായപ്പെട്ടു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago