ഡാളസ് :അമേരിക്കയിലെ ഡാളസ്സിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സീനിയർ നേതാവും, നാഷണൽ മീഡിയ സെൽ ചെയർമാനുമായ പി.പി ചെറിയാനെ ഒ.ഐ.സി.സി സൗദി അറേബ്യ വെസ്റ്റേൺ റീജിയണൽ കമ്മറ്റി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ മുനീർ ഷാൾ അണിയിച്ച് ആദരിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെ കാലം അമേരിക്കയിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുകയും കോൺഗ്രസ്സിന്റെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കെ.ടി.എ മുനീർ പ്രത്യേകം പ്രശംസിച്ചു.
1978 ൽ തൃശൂർ ജില്ല കെ.എസ്.യു വിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന അദ്ദേഹം അലിഗഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗുലാം നബി ആസാദിനോടൊപ്പം ഒരുമിച്ച് നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു .ചെറിയാന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ്സിന് കൂടുതൽ ശക്തി പകരുന്നതാണെന്നും അമേരിക്കയിലെ കോൺഗ്രസ്സ് അനുഭാവികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് അദ്ദേഹമടക്കമുള്ള കോൺഗ്രസ്സ് അനുഭാവികൾ പ്രവർത്തിക്കുമെന്നും 2024 കോൺഗ്രസ്സിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന് വേണ്ടി ശക്തമായ പ്രചരണ പരിപാടികൾ ഗ്ലോബൽ അടിസ്ഥാനത്തിൽ നടത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും മുനീർ പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്‌റൈനിലെ ഒ.ഐ.സി.സി നേതാവായിരുന്ന സന്തോഷ് കാപ്പിൽ, ഒ.ഐ.സി.സി ഡാലസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ , റജി മാത്യൂസ് എന്നിവർ കൂടെ ഉണ്ടായിരുന്നു.
ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…