America

ഒഐസിസി യുഎസ്എ അഡ്വ. ടോമി കല്ലാനിയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ്  കമ്മിറ്റി (കെപിസിസി)  എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ.ടോമി കല്ലാനിയ്ക്ക് കോൺഗ്രസ് പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

ഒക്ടോബർ 8 നു ഞായറാഴ്ച വൈകുന്നേരം 6.30 യ്ക്ക് മിസോറി സിറ്റി അപ്‌നാ ബസാർ ഹാളിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ്‌ കൂടൽ ഉത്‌ഘാടനം ചെയ്തു. നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ ആമുഖപ്രസംഗം നടത്തി.

ഒഐസിസി യുഎസ്എ സതേൺ റീജിയണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ ജോമോൻ ഇടയാടി സ്വാഗതം ആശംസിച്ചു.

തുടർന്ന് നാഷണൽ കമ്മിറ്റിക്കു വേണ്ടി ജെയിംസ് കൂടൽ, ബേബി മണക്കുന്നേൽ, ജീമോൻ റാന്നി എന്നിവർ ചേർന്ന് ടോമി കല്ലാനിയെ പൊന്നാട അണിയിച്ചു. ഹൂസ്റ്റൺ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് വാവച്ചൻ മത്തായി, ജോജി ജോസഫ്,  മൈസൂർ തമ്പി.. പൊന്നു പിള്ള,  ഏബ്രഹാം തോമസ്, ബിജു ചാലയ്ക്കൽ, രാജീവ് റോൾഡൻ, ടോം വിരിപ്പൻ,മാർട്ടിൻ ജോൺ, അനൂപ് ഏബ്രഹാം, റോഷി മാലേത്ത്, ബിജു തങ്കച്ചൻ, ഡാനിയേൽ  ചാക്കോ,ബാബു മാത്യു, റോയ് വെട്ടുകുഴി
മാത്യു പന്നപ്പാറ.. സോമൻ ഉഴവൂർ  തുടങ്ങിയവർ പൊന്നാടയും ത്രിവർണ്ണ ഷാളും അണിയിച്ചു.

കോട്ടയം ക്ലബ് പ്രസിഡണ്ട് സുഗു ഫിലിപ്, പൊന്നു പിള്ള, മാർട്ടിൻ ജോൺ, ജെയിംസ് വെട്ടിക്കനാൽ,  അലക്സ് മടത്തുംതാഴത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു പ്രൗഢ ഗംഭീര സ്വീകരണം ഒരുക്കിയ ഒഐസിസി പ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ടോമിയുടെ നന്ദി പ്രകാശനം. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കുമ്പോൾ   ലോകമെങ്ങുമുള്ള കോൺഗ്രസ് പ്രവർത്തകരായ പ്രവാസികളുടെ ഒത്തൊരുമയ്ക്കും കൂട്ടായ്മക്കുമായി ഒഐസിസി പ്രസ്ഥാനത്തിന് രൂപം കൊടുത്തപ്പോൾ മുതൽ കെപിസിസിയുടെ ഭാരവാഹി എന്ന നിലയിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഒഐസിസി മീറ്റിംഗുകളിൽ പങ്കെടുക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. ഇപ്പോൾ അമേരിക്കയിലെ ഒഐസിസി മീറ്റിംഗിലും പങ്കെടുക്കുവാൻ കഴിഞ്ഞത്തിൽ അതീവ സന്തുഷ്ടനാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടികൊടുത്ത പ്രസ്ഥാനമാണ്  ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നതിലുപരിയായി “ഇന്ത്യ’ എന്ന വികാരത്തെ  ജനകോടികളിൽ  എന്നും നിലനിർത്താൻ ശ്രമിച്ച പ്രസ്ഥാനമാന് കോൺഗ്രസ്.  ജനാധിപത്യം മതേതരത്വം, ദേശീയത എന്നിവയെ എന്നും ഉൾകൊണ്ട പ്രസ്ഥാനം, എല്ലാ മതങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുവാൻ  കഴിയുന്ന പ്രസ്ഥാനം. ലോകത്തിലെ ഏറ്റവും ശക്തമായ ഭരണഘടനയായ ഇന്ത്യൻ ഭരണഘടനയുടെ സൃഷ്ടാക്കളിൽ ഭൂരിഭാഗവും ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതാകളായിരുന്നുവെന്നത് ചരിത്ര സത്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലും കേരളത്തിലും അധികാരത്തിൽ വരേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ശ്രമത്തിൽ അമേരിക്കയിലെ പ്രവാസികളുടെ കൂട്ടായ പിന്തുണയും സഹായവും  ആവശ്യമാണെന്ന് ടോമി കല്ലാനി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ചാപ്റ്റർ ജനറൽ സെക്രട്ടറിയും മാഗ് പ്രസിഡന്റുമായ  ജോജി ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ഒഐസിസി യൂഎസ്എ ജനറൽ സെക്രട്ടറി ജീമോൻ റാന്നി എംസിയായി പരിപാടികൾ നിയന്ത്രിച്ചു..

റിപ്പോർട്ട്: ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

25 mins ago

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

8 hours ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

1 day ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

2 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

2 days ago