ഒക്ലഹോമ: ഒക്‌ലഹോമയിലെ റൂറൽ ടെക്‌സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ കാണാതായ കൻസാസ് അമ്മമാരുടേതാണെന്നു തിരിച്ചറിഞ്ഞു.
ടെക്സസ് കൗണ്ടിയിൽ നിന്ന് മരിച്ച രണ്ട് പേരെ 39കാരിയായ ജിലിയൻ കെല്ലിയും 27 കാരിയായ വെറോണിക്ക ബട്ട്ലറുമാണെന്ന് തിരിച്ചറിഞ്ഞതായി ഒക്ലഹോമ ചീഫ് മെഡിക്കൽ എക്സാമിനറുടെ (OSBI) ഓഫീസ് ചൊവ്വാഴ്ചഅറിയിച്ചു.
രണ്ടാഴ്ച മുമ്പ് ഒരു ജന്മദിന പാർട്ടിക്ക് കുട്ടികളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപ്രത്യക്ഷരായത്. അവരുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ മാർച്ച് 30 ന് ഗ്രാമീണ ഒക്‌ലഹോമ ഹൈവേയിൽ രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൻ്റെ മതിയായ തെളിവുകളോടെ കണ്ടെത്തി.
സംഭവവുമായി ബന്ധപെട്ടു ടാഡ് ബെർട്ട് കലം, 43, ടിഫാനി മച്ചൽ ആഡംസ്, 54, കോൾ എൾ ടുംബ്ലി, 50, കോറ ടുംബ്ലി, 44 എന്നിവരെ കസ്റ്റഡിയിലെടുത്തതായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഏപ്രിൽ 13 ന് അറിയിച്ചു.
ഫസ്റ്റ് ഡിഗ്രി കൊലപാതകം, രണ്ട് തട്ടിക്കൊണ്ടുപോകൽ, കൊലപാതകത്തിനുള്ള ഗൂഢാലോചന, എന്നീ രണ്ട് കേസുകളിൽ നാല് പ്രതികളെയും ടെക്സസ് കൗണ്ടി ജയിലിൽ അടച്ചിട്ടുണ്ടെന്ന് ഒഎസ്ബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: പി. പി. ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…