America

പ്രാർത്ഥന സ്വയത്തിനു വേണ്ടി മാത്രമാകരുത് മറ്റുള്ളവർക്കുവേണ്ടി കൂടെയുള്ളതായിരിക്കണം: ഡോ മുരളിധരൻ

ഡിട്രോയിറ്റ്: ക്രിസ്തു ഭൂമിയിലായിരിക്കുമ്പോൾ തന്റെ ചുറ്റും കൂടിയിരുന്ന ശിഷ്യന്മാരേയും  ജനസമൂഹത്തെയും പഠിപ്പിച്ച “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നാരംഭിക്കുന്ന പ്രാർത്ഥന നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുമ്പോൾ അത് സ്വന്തം താല്പര്യങ്ങൾക്കും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും മാത്രമാകരുതെന്നും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുകൂടി വേണ്ടിയുള്ളതായിരിക്കണമെന്നും ഡോ മുരളിധരൻ ഉധബോധിപ്പിച്ചിച്ചു. 517-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 16 വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസ്11-1-8 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്കയിൽ ഹര്ശ്വ സന്ദർശനത്തിനു എത്തി ചേർന്നിരിക്കുന്ന കൺവെൻഷൻ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ കെ മുരളിധരൻ (കൊല്ലം). ഹൃദയാന്തർഭാഗത്തുനിന്നും ഉയരുന്ന പ്രാർത്ഥനക്കു ഉത്തരം നല്കുന്നവനാണ് നമ്മുടെ ദൈവം. പലപ്പോഴും പ്രാർത്ഥനക്കു മറുപടി ലഭിക്കാതിരിക്കുന്നതിനുള്ള കാരണം  സ്വയത്തിൽ മാത്രം ഒതുങ്ങുന്ന പ്രാർത്ഥനമൂലമായിരിക്കാമെന്നും  ഡോക്ടർ പറഞ്ഞു.

ഡാലസിൽ നിന്നുള്ള പാസ്റ്റർ ബിജു ഡാനിയേൽ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു. ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കുന്ന ഐ പി എൽ കുടുംബ അംഗങ്ങൾക്കു ആശംസകൾ അറിയിച്ചു. മധ്യസ്ഥ പ്രാർത്ഥനക്കു ഡോ ജോർജ് വർഗീസ് വാഷിംഗ്‌ടൺ ഡിസി നേത്ര്വത്വം നൽകി തുടർന്ന് പി കെ തോമസ് കുട്ടി (ഡിട്രോയിറ്റ്) നിശ്ചയിക്കപ്പെട്ട (ലൂക്കോസ്11-1-8) പാഠഭാഗം വായിച്ചു. തുടർന്ന് ഡോ കെ മുരളിധരൻമുഖ്യ പ്രഭാഷണം നടത്തി.

ന്യൂയോർക് റോച്ചേർസ്ട്രിലുള്ള ഡോ നിഥുൻ  ഡാനിയേൽ – ഡോ അഞ്ജു ഡാനിയേൽ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള അഭിഗയേലിന്റെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കണമെന്നും ഐ പി എൽ കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു ( ഹൂസ്റ്റൺ) പറഞ്ഞു.

ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി പാസ്റ്റർ  സി വി ആൻഡ്രൂസിന്റെ (അറ്റ്ലാൻ്റ ചർച്ച് ഓഫ് ഗോഡ് ) സമാപന പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം

യോഗം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

റിപ്പോർട്ട്:  പി. പി. ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

12 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

14 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

15 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

17 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

2 days ago