America

‘ഉല്ലാസ’ത്തിലേക്ക് ‘ഒരുമ’ ഒരുങ്ങിക്കഴിഞ്ഞു; ഒത്തുചേരൽ ശനിയാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘റിവർ സ്റ്റോൺ ഒരുമ’ യുടെ പന്ത്രണ്ടാമത് വാർഷികത്തോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന മെഗാ പിക്നിക്ക്  “ഉല്ലാസം 2023”  കെങ്കേമമാക്കുന്നത്തിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മെയ് 20 ന് ശനിയാഴ്ച . രാവിലെ 8 മണിക്ക് മിസോറി സിറ്റിയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്റെറിൽ ഒരുമയുടെ അംഗങ്ങളായ 150 ൽ പരം കുടുംബങ്ങളിൽ നിന്ന് അഞ്ഞൂറോളം കുടുംബാംഗങ്ങൾ ഒത്ത് ചേരുന്ന ഉല്ലാസത്തിൽ  വേറിട്ടതും വ്യത്യസ്തവുമായ വിവിധ കലാ കായിക സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. രുചി പകരുന്ന വിവിധ ഇനം ഇന്ത്യൻ ഭക്ഷണങ്ങളുടെ കലവറയും ഒരുമ ഇതിനായി ഒരുക്കിയിരിക്കുന്നു.   

മലയാളികളുടെ അഭിമാനങ്ങളായ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്,  ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദൻ കെ.പട്ടേൽ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്ത് ‘ഉല്ലാസ’ത്തെ ധന്യമാക്കും.

ഈ മെഗാ ഈവന്റിൽ പങ്കെടുക്കുന്നവർ എല്ലാവരും ഒരുമയോടെ ‘ഒരുമ’ ടീ ഷർട്ടുകൾ പരിപാടി നിറക്കൂട്ടുള്ളതാക്കും.

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

2 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

14 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

16 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

22 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago