ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘റിവർ സ്റ്റോൺ ഒരുമ’ യുടെ പന്ത്രണ്ടാമത് വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മെഗാ പിക്നിക്ക് “ഉല്ലാസം 2023” കെങ്കേമമാക്കുന്നത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
മെയ് 20 ന് ശനിയാഴ്ച . രാവിലെ 8 മണിക്ക് മിസോറി സിറ്റിയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്റെറിൽ ഒരുമയുടെ അംഗങ്ങളായ 150 ൽ പരം കുടുംബങ്ങളിൽ നിന്ന് അഞ്ഞൂറോളം കുടുംബാംഗങ്ങൾ ഒത്ത് ചേരുന്ന ഉല്ലാസത്തിൽ വേറിട്ടതും വ്യത്യസ്തവുമായ വിവിധ കലാ കായിക സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. രുചി പകരുന്ന വിവിധ ഇനം ഇന്ത്യൻ ഭക്ഷണങ്ങളുടെ കലവറയും ഒരുമ ഇതിനായി ഒരുക്കിയിരിക്കുന്നു.
മലയാളികളുടെ അഭിമാനങ്ങളായ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദൻ കെ.പട്ടേൽ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്ത് ‘ഉല്ലാസ’ത്തെ ധന്യമാക്കും.
ഈ മെഗാ ഈവന്റിൽ പങ്കെടുക്കുന്നവർ എല്ലാവരും ഒരുമയോടെ ‘ഒരുമ’ ടീ ഷർട്ടുകൾ പരിപാടി നിറക്കൂട്ടുള്ളതാക്കും.
ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…