ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണൽ കലാമേള മത്സരങ്ങൾ ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് സെപ്റ്റംബർ മാസം മുപ്പതാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു.
ഓസ്റ്റിൻ മാർത്തോമ ചർച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളിലും, ഗ്രൂപ്പ് മത്സരങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കൊണ്ടാണ് ഓസ്റ്റിൻ മാർത്തോമ മാർത്തോമ ചർച്ച് വിജയികളായത്.
സൗത്ത് വെസ്റ്റ് റീജണൽ പ്രസിഡൻറ് റവ. സാം കെ ഈശോ അധ്യക്ഷത വഹിച്ചു. ശ്രീ. സാജൻ ജോൺ സ്വാഗത പ്രസംഗം നടത്തി. റവ.സന്തോഷ് തോമസ് പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. “ജീവന്റെ പൂർണ്ണത ക്രിസ്തുവിൽ” എന്നതായിരുന്നു മീറ്റിങ്ങിന്റെ ചിന്താവിഷയം. യുവത്വത്തിന്റെ നിറവിൽ നിന്ന യോസഫിനെ തന്റെ യജമാനന്റെ ഭവനത്തിൽ പ്രലോഭനങ്ങൾ ഒട്ടനവധി ഉണ്ടായെങ്കിലും, ദൈവത്തോട് പാപം ചെയ്യാതെ വിശ്വാസത്തിൽ ഉറച്ചു നിന്ന ജോസഫ് എന്ന യൗവനക്കാരൻ ജീവൻറെ പൂർണ്ണത എപ്രകാരമാണ് ക്രിസ്തുവിൽ കണ്ടെത്തുവാൻ ഇടയായത് എന്ന് സെഹിയോൻ മാർത്തോമ വികാരി റവ. ജോബി ജോൺ മുഖ്യ പ്രഭാഷണത്തിൽ ഓർപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന കലാമത്സരങ്ങളിൽ ബൈബിൾ ക്വിസ് മത്സരത്തിൽ കാരോൾട്ടൻ മാർത്തോമ ചർച്ച് യുവജന സഖ്യത്തിന് ഒന്നാം സ്ഥാനവും ഗ്രൂപ്പ് സോങ്ങിൽ മത്സരത്തിൽ മാർത്തോമാ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ച് സഖ്യത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ചർച്ച്, ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ച്, ഹ്യൂസ്റ്റൺ സെന്റ് തോമസ് മാർത്തോമ ചർച്ച്, സെന്റ് പോൾസ് മാർത്തോമാ ചർച്ച്, സെഹിയോൻ മാർത്തോമ ചർച്ച്, എന്നീ ശാഖകളിലെ യുവജനസഖ്യം അംഗങ്ങളും മത്സരങ്ങളിൽ പങ്കെടുത്തു. റവ. ഡെന്നിസ് എബ്രഹാം വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സൗത്ത് വെസ്റ്റ് റീജണൽ സഖ്യം സെക്രട്ടറി, അജു എ ജോൺ നന്ദി അറിയിച്ചു.
വാർത്ത: ബാബു പി സൈമൺ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…