ഫ്രിസ്കോ (ഡാളസ്):ഡാളസ് കൗണ്ടിയിലെ ഫ്രിസ്കോ സിറ്റിയിൽ വർദ്ധിചു വരുന്ന ആഭരണ കവർച്ചക്കെതിരെ പോലീസിൻറെ മുന്നറിയിപ്പ് .ഫ്രിസ്കോ സിറ്റിയിൽ 2023 മാർച്ച് മുതൽ ഇന്നുവരെ 9 ആഭരണ കവർച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പൊലീസ് ഏപ്രിൽ 25 നു പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
ആഭരണം ധരിച്ച് ഒറ്റയ്ക്ക് നടക്കുന്നവരുടെ സമീപത്ത് അജ്ഞാതരായ ചിലർ എത്തി സംശയങ്ങൾ ചോദിച്ചു ഇവരുടെ ശ്രദ്ധ തിരിച്ചതിനു ശേഷം കയ്യിലും കഴുത്തിലും ഉള്ള ആഭരണങ്ങൾ പൊട്ടിച്ചെടുത്തു രക്ഷപെടുന്നതായി നിരവധി പരാതികൾ ലഭിക്കുന്നതായി പോലീസ് പറയുന്നു. ഇത്തരം സംഭവങ്ങളിൽ
ഇതുവരെ അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെൻകിലും ജാഗൃത പുലർത്തണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ചുറ്റുപാടുകൾ സസൂക്ഷ്മം നിരീക്ഷിക്കുക,അപരിചിതരിൽ നിന്നും അകന്നു നിൽക്കുന്നതിനു ശ്രമിക്കുക, ഒറ്റയ്ക്ക് നടക്കാതെ കൂട്ടമായി നടക്കുവാൻ ശ്രമിക്കുക, വിലയേറിയ ആഭരണങ്ങൾ ധരിച്ചവർ പുറത്ത് കാണാതെ മറച്ചുവയ്ക്കുക , സംശയാസ്പദ രീതിയിൽ ആരെയെങ്കിലും കാണുകയാണെങ്കിൽ പോലീസിനെ വിവരം അറിയിക്കുക തുടങ്ങിയ മുന്നറിയിപ്പുകളാണ് പോലീസ് ഇവിടെയുള്ള ജനങ്ങൾക്ക് നൽകിയിരിക്കുന്നത് കഴിഞ്ഞവർഷവും ലഭിച്ച ഇതുപോലെയുള്ള നിരവധി കവർച്ച കേസുകളെ കുറിച്ചു പോലീസ് അന്വേഷിച്ചുവരികയാണ്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…