ജനീവ: ലോകാരോഗ്യ സംഘടന കോവിഡ് കാലഘട്ടത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന ആരോഗ്യമുന്‍കരുതലിന്റെ ഭാഗമായി കുറഞ്ഞതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങള്‍ക്ക്, താങ്ങാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ COVID-19 ആന്റിജന്‍ ദ്രുത പരിശോധനകള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടം കരാറുകള്‍ ഇന്ന് COVID-19 ടൂള്‍ (ACT) ആക്‌സിലറേറ്റര്‍ പ്രകാരം പ്രഖ്യാപിച്ചു. ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (ആഫ്രിക്ക സിഡിസി), ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ക്ലിന്റണ്‍ ഹെല്‍ത്ത് ആക്‌സസ് ഓര്‍ഗനൈസേഷന്‍ (CHAI), ഫൗണ്ടേഷന്‍ ഫോര്‍ ഇന്നൊവേറ്റീവ് ന്യൂ ഡയഗ്‌നോസ്റ്റിക്‌സ് (FIND), ഗ്ലോബല്‍ ഫണ്ട്, യൂണിറ്റെയ്ഡ്, ലോകാരോഗ്യ സംഘടന (WHO) എന്നിവര്‍ ചേര്‍ന്നാണ് ഈ ബില്ലിന് അംഗീകാരം നല്‍കിയതും ഇതുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും.
സമഗ്രവും അന്തിമവുമായ ഈ ആന്റിജന്‍ കോവിഡ്-19 ദ്രുത ടെസ്റ്റിന്റെ ഭാഗമായി, ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ദ്രുത ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് (ആര്‍ഡിടി) നിര്‍മാതാക്കളായ അബോട്ട്, എസ്ഡി ബയോസെന്‍സര്‍ എന്നിവരുമായി പ്രത്യേക കരാറുകള്‍ നടപ്പാക്കി. ഈ രണ്ട് ക്രമീകരണങ്ങളും എല്‍എംസിക്ക് 120 ദശലക്ഷം ആന്റിജന്‍ ദ്രുത ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ക്ക് (Ag RDTs) ലഭ്യമാക്കും. ഇതു പ്രകാരം ഏതാണ്ട് ആറുമാസ കാലയളവില്‍ യൂണിറ്റിന് പരമാവധി 5 യുഎസ് ഡോളര്‍ വില വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ പരിശോധനകള്‍ മണിക്കൂറുകള്‍ അല്ലെങ്കില്‍ ദിവസങ്ങള്‍ എന്നതിലുപരി 15-30 മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ നല്‍കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടുന്ന പ്രത്യേകത. മാത്രമല്ല പരിശോധന കൂടുതല്‍ വിപുലീകരിക്കാന്‍ ഇത് സഹായിക്കും, പ്രത്യേകിച്ചും വിപുലമായ ലബോറട്ടറി സൗകര്യങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍. കൂടാതെ പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്മാത്രാ (പോളിമറേസ്-ചെയിന്‍ റിയാക്ഷന്‍ അല്ലെങ്കില്‍ പിസിആര്‍) പരിശോധനകള്‍ നടപ്പിലാക്കാനും ഇതുകൊണ്ട് വളരെ ഉപകാരപ്രദമാവും.
‘അബോട്ട്’, ‘എസ്ഡി ബയോസെന്‍സര്‍’ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ടെസ്റ്റുകള്‍ വളരെ എളുപ്പത്തില്‍ ബുദ്ധമുട്ടുകള്‍ ഇല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യാവുന്നതും വിശ്വസനീയവുമാണ്. അതുകൊണ്ട്ു തന്നെ ഇത് അടുത്തുള്ള, വികേന്ദ്രീകൃത ആരോഗ്യ പരിരക്ഷാ ക്രമീകരണങ്ങളില്‍ എളുപ്പത്തില്‍ പരിശോധന സാധ്യമാക്കുന്നു. ഇത് ഇത്തരം വികസ്വരരാജ്യങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ ഫലപ്രദമാവുമെന്നതില്‍ ഒരു സംശയവും വേണ്ട. ഈ രണ്ട് കമ്പനികളുടെയും പരീക്ഷണങ്ങള്‍ ലബോറട്ടറി അധിഷ്ഠിത പരിശോധനകളേക്കാള്‍ വേഗതയേറിയതും വിലകുറഞ്ഞതുമാണ്. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് COVID-19 നായി ആളുകളെ പരിശോധന, രോഗികളെ കണ്ടെത്തല്‍, അവര്‍ക്ക് വേണ്ടുന്ന ചികിത്സ എന്നിവയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങളെ പ്രാപ്തരാക്കുന്നു. മറ്റ് (Ag RTD) എജി.ആര്‍ഡിടികള്‍ വികസനത്തിന്റെയും വിലയിരുത്തലിന്റെയും വിവിധ ഘട്ടങ്ങളിലാണ്. ഡബ്ലു.എച്ച്.ഒയുടെ കണക്കുപ്രകാരം ദരിദ്രരാജ്യങ്ങളില്‍ ഏതാണ്ട് ഒരു ലക്ഷത്തിന് 14 പേര്‍ എന്ന തോതില്‍ മാത്രമാണ് ടെസ്റ്റുകള്‍ നടത്തുന്നതെന്നും അത് തികച്ചും അപര്യാപ്തമാണെന്നും അവകാശപ്പെട്ടു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…