America

റാന്നി സെന്റ് തോമസ് കോളജ് ഓൺലൈൻ ഗ്ലോബൽ അല്മമ്‌നി മീറ്റ്; യുഎസ് – യു കെ സമ്മേളനം ഓഗസ്റ്റ് 5 ന് ശനിയാഴ്ച്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ:  2024 ജൂലൈയിൽ നടത്തപ്പെടുന്ന റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷത്തിന് മുന്നോടിയായി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ അലുമിനി സൂം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു.
St. Thomas College Ranni Alumni Association (STAAR) ന്റെ ആഭിമുഖ്യത്തിലാണ് മീറ്റിംഗുകൾ നടത്തുന്നത് 

നോർത്ത് അമേരിക്ക –  യൂറോപ്പ് രാജ്യങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായി  ഓഗസ്റ്റ് 5 ന് ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7 മുതൽ 9 വരെയാണ് ഗ്ലോബൽ മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 4ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ (ഇന്ത്യൻ സമയം) ഗൾഫ് രാജ്യങ്ങൾ,  ഓഗസ്റ്റ്13 ന്  ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 – 4 വരെ (ഇന്ത്യൻ സമയം) ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തിയാണ്  ഗ്ലോബൽ അലൂമ്നി സൂം മീറ്റിങ്ങുകൾ നടത്തുന്നത്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും മറ്റു വിദേശ രാജ്യങ്ങളിൽ അധിവസിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും സൗകര്യപ്രദമായി ഏതെങ്കിലും സൂം മീറ്റിംഗിൽ  പങ്കെടുത്തു അലൂമിനി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന്  അഭ്യർത്ഥിക്കുന്നു.

1964 ൽ സ്ഥാപിതമായ റാന്നി സെന്റ് തോമസ് കോളേജിന്റെ സുവർണ ജൂബിലി  ആഘോഷത്തോടനുബന്ധിച്ചു 2014 നടത്തിയ സമ്പൂർണ പൂർവ വിദ്യാർത്ഥി സംഗമം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. നൂറു കണക്കിന് പ്രവാസി പൂർവ വിദ്യാർത്ഥികൾ പങ്കെടുത്ത സംഗമം തലമുറകളുടെ ഒത്തുചേരലായിരുന്നു. പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് 2024 സംഗമവും കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.   

 
മീറ്റിംഗ് ഐഡി : 350 907 6462
പാസ്സ്‌കോഡ് : 072024

STAAR Ranni is inviting you to a scheduled Zoom meeting.

Topic: Global Alumni Meet ’23 For all countries.

Join Zoom Meeting
https://us05web.zoom.us/j/3509076462?pwd=eZbay9D7DbLfvZ1T9raTa4rF73Tewy.1

Meeting ID: 350 907 6462
Passcode: 072024

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

5 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

6 hours ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

9 hours ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

11 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

13 hours ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

2 days ago