America

മാർത്തോമ്മാ ഫാമിലി കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ ന്യൂ ജേഴ്‌സിയിൽ പുരോഗമിക്കുന്നു

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ  സംഘങ്ങൾ   ഫെബ്രുവരി 16, 23  മാർച്ച് 2 എന്നീ തീയതികളിൽ ന്യൂ ജേർസിയിലുള്ള സെൻറ്. സ്റ്റീഫൻസ്, റെഡീമർ, സെന്റ്. പീറ്റേഴ്‌സ്‌, സീയോൺ മുതലായ ഇടവകകൾ  സന്ദർശിച്ചു. ഇടവക വികാരിമാരായ റവ. അരുൺ എസ്സ്. വർഗീസ്,  റവ. ജെസ്സ് എം. ജോർജ്, റവ. ടി.എസ്സ്. ജോൺ, എന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു.

കോൺഫ്രൻസിൻറെ  സ്ഥലം, തീയതി, പ്രസംഗകർ, കോൺഫ്രൻസ് തീം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ്  അതിലെ ആകർഷണീയമായ അവസരങ്ങൾ, ഫാമിലി കോൺഫ്രൻസിൽ ഇദംപ്രഥമമായി ക്രമീകരിക്കുന്ന ഇംഗ്ലീഷ് ട്രാക്, ഭിന്നശേഷിയുള്ളവർക്കുള്ള ട്രാക്  എന്നിവയെപ്പറ്റി വിവിധ കൺവീനർമാർ പ്രസ്‌താവന നടത്തി.

ജൂലൈ മാസം 3 മുതൽ 6 വരെ ലോങ്ങ് ഐലൻഡ് മെൽവിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിലേക്കു എല്ലാവരെയും സ്വാഗതം  ചെയ്യുകയും ഇടവകകൾ  നൽകിയ  മികച്ച പിന്തുണക്ക് ഇടവക വികാരിമാരോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം ഹൃദയംഗമായ  നന്ദി അറിയിച്ചു.

തോമസ് ജേക്കബ് (ഷാജി), ശാമുവേൽ കെ. ശാമുവേൽ,⁠  ചെറിയാൻ വർഗീസ്, ജിജി ടോം, ഡോ.ബെറ്റ്സി മാത്യു, തോമസ് ഉമ്മൻ, ഷേർളി തോമസ്, ഏബ്രഹാം തരിയത്, ജിഷു ശാമുവേൽ, ദിലീപ് മാത്യു, തോമസ് ബിജേഷ്, ലിബിൻ വർഗീസ്, ബീനാ ജോൺ, റിയാ വർഗീസ്, മേരിക്കുട്ടി ഏബ്രഹാം, എന്നിവർ സന്ദർശക ടീമുകളിലുണ്ടായിരുന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

7 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

19 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago