America

പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന റിപ്പബ്ലിക്കൻ ബിൽ അപ്രസക്തമായി -പി പി ചെറിയാൻ

ഓസ്റ്റിൻ: ടെക്‌സാസിലെ എല്ലാ പൊതു വിദ്യാലയങ്ങളിലെ  ഓരോ ക്ലാസ് മുറിയിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമനിർമ്മാണം പാസാക്കുന്നതിൽ ടെക്സാസ് നിയമസഭാ  പരാജയപ്പെട്ടു. ചൊവ്വാഴ്ച രാത്രി നിർണായകമായ സമയപരിധിക്ക് മുമ്പ് സഭയിൽ നിന്ന് വോട്ട് നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ബിൽ  അപ്രസക്തമായത് .

റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർ ഫിൽ കിംഗ് അവതരിപ്പിച്ച  വിവാദ ബില്ലിൽ, “ഓരോ ക്ലാസ് റൂമിലെയും വ്യക്തമായ സ്ഥലത്ത്” പഴയനിയമ പാഠം ഒരു ഭംഗിയുള്ള പോസ്റ്ററിലോ ഫ്രെയിമിലോ പ്രദർശിപ്പിക്കാൻ സ്കൂളുകൾ ആവശ്യപ്പെടുന്നതായിരുന്നു.കഴിഞ്ഞയാഴ്ച ടെക്സസ് സെനറ്റ് പാസാക്കിയിരുന്നു

പത്ത് കൽപ്പനകൾ  പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനെ പൗരാവകാശ സംഘടനകൾ അപലപിച്ചിരുന്നു.അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും പള്ളിയെയും സംസ്ഥാനത്തെയും വേർതിരിക്കുന്നതിനെതിരെയുള്ള കടന്നാക്രമണമാണെന്നും പൗരാവകാശ സംഘടനകൾ ബില്ലിനെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .“തങ്ങളുടെ കുട്ടി പഠിക്കേണ്ട മതപരമായ കാര്യങ്ങൾ എന്താണെന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് കഴിയണം.”അമേരിക്കൻ സിവിൽ ലിബർട്ടീസ് ഓഫ് യൂണിയന്റെ ടെക്സാസ് ചാപ്റ്റർ ഒരു പ്രസ്താവനയിൽ പറഞ്ഞു:

“പബ്ലിക് സ്കൂളുകളെ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കുന്നത് ക്രിസ്ത്യൻ ദേശീയതയുടെ കുരിശുയുദ്ധത്തിന്റെ ഭാഗമാണ്, അവരുടെ വിശ്വാസങ്ങൾക്കനുസൃതമായി ജീവിക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നു.”അമേരിക്കൻസ് യുണൈറ്റഡ് ഫോർ സെപ്പറേഷൻ ഓഫ് ചർച്ച് ആൻഡ് സ്റ്റേറ്റ് പറഞ്ഞു:

സ്‌കൂളുകൾ ഇംഗ്ലീഷിൽ ഉള്ളിടത്തോളം കാലം, “ഇൻ ഗോഡ് വി ട്രസ്റ്റ്” അടയാളങ്ങൾ പ്രദർശിപ്പിക്കണമെന്ന നിയമം .2021-ൽ ടെക്‌സാസ് നിയമം പ്രാബല്യത്തിൽ വന്നിരുന്നു.അടുത്ത അധ്യയന വർഷത്തിൽ തന്നെ സ്‌കൂൾ കൗൺസിലർമാരായി പ്രവർത്തിക്കാൻ മതാചാര്യന്മാരെ അനുവദിക്കുന്ന ഒരു ബിൽ ടെക്‌സാസ് നിയമസഭയിൽ അടുത്തിടെ പാസാക്കി. പൊതുവിദ്യാലയങ്ങൾക്ക് പ്രാർത്ഥനയുടെ ഒരു നിമിഷം ആചരിക്കാനും ബൈബിൾ പോലുള്ള ഒരു മതഗ്രന്ഥത്തിൽ നിന്ന് വായിക്കാനും അനുവദിക്കുന്ന ഒരു ബില്ലിം ടെക്സസ്സിൽ നിലവിലുണ്ട് .

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

14 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

16 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

17 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

18 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

2 days ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

2 days ago