മരണത്തിൻ മേലുള്ള ജീവൻറെ വിജയമാണ് ഉയർപ്പിന്റെ സന്ദേശമെന്നു മാർത്തോമാ സഭാ പരമാധ്യക്ഷൻ തിയോഡോസിസ് മാർത്തോമാ മെത്രാപോലിത്ത .ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാർത്തോമാ വിശ്വാസ സമൂഹത്തിനു ഈസ്റ്റര് സന്ദേശം നൽകുകയായിരുന്നു മെത്രാപോലിത്ത.
കുരിശിൻറെ വേദനയും തിരസ്കരണവും ഒറ്റപ്പെടലും പരിഹാസവും മരണവുമെല്ലാം പതറാതെ ഏറ്റുവാങ്ങിയ ക്രിസ്തുവിൻറെ അതിജീവന ആഘോഷമാണ് ഈസ്റ്റർ ഞായറിൽ സംഭവിക്കുന്നത് .മരണ ശക്തികളുടെ മേലുള്ള ദൈവത്തിൻറെ വിജയമാണിത്. ഇന്നിൻറെ അനീതികളോട് ഉള്ള പ്രതിരോധത്തിൽ മാത്രമേ ഉയർപ്പ് അനുഭവവേദ്യം ആക്കി തീർക്കുവാൻ കഴിയുകയുള്ളൂ ഏത് സഹനത്തിലും പ്രതീക്ഷ നഷ്ടമാകാതെ സംരക്ഷിക്കുവാൻ ഉയർപ്പിൻ ചിന്തകൾക്ക് സാധിക്കും പ്രത്യാശ ഇല്ലാത്ത വിധം മടുപ്പുളവാക്കുന്നതാണ് ഈ കാലഘട്ടത്തിൻറെ പ്രത്യേകത. തോറ്റു പോയെന്നും സാധ്യതയില്ലെന്നും ലോകം പറയുമ്പോൾ ഇനിയും സാധ്യതയുണ്ട് എന്ന് ഓരോ ഉദ്ധാനവും നമ്മോട് പറയുന്നു.
അസാധ്യതകളിൽ ദൈവത്തിൻറെ സാധ്യതയാണ് ഉയർത്തെഴുന്നേൽപ്പിലൂടെ നാം ആഘോഷിക്കുന്നത്. ഇത് പണ്ടെങ്ങോ നടന്ന ഒന്നിന്റെ കേവല സ്മരണ പുതുക്കുന്നതല്ല വർത്തമാനകാലത്തിൽ ആവർത്തിക്കപ്പെടേണ്ട അനുഭവം കൂടിയാണ് .മരണ സമാനമായ ജീവിത പരിസരങ്ങളിൽ ജീവദായക ഉദ്ധാന ശക്തി യേശുക്രിസ്തുവിലൂടെ ഇനിയും അനുഭവിക്കുവാൻ ദൈവം എല്ലാവർക്കും കൃപ നൽകട്ടെ എന്ന് ഈസ്റ്റര് ദിനത്തിൽ മെത്രപൊലീത്ത ആശംസിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…