കലിഫോര്‍ണിയ : കലിഫോര്‍ണിയ വെസ്റ്റ് കോസ്റ്റ് കോണ്‍സല്‍ ജനറലായി ടി.വി. നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു.നിലവിലുള്ള കോണ്‍സല്‍ ജനറല്‍ സജ്ജയ് പാണ്ഡെയെ തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് നാഗേന്ദ്ര പ്രസാദ് നിയമിതനായത്. 2014 മുതല്‍ 2018 വരെ ടര്‍ക്ക് മിനിസ്ഥാനിലെ മുന്‍ അംബാസഡറായിരുന്ന തെലങ്കാന വാറങ്കല്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന പ്രസാദ്.
ആന്ധ്രപ്രദേശ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത പ്രസാദ് ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ആന്റ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ന്യുഡല്‍ഹി) നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി.1993ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രസാദ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ടെഹ്‌റാന്‍, ലണ്ടന്‍, തിംമ്പു, തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ വിദേശകാര്യ വകുപ്പിന്റെ ഉദ്യോഗസ്ഥനായിരുന്നു.1999–2001 കാലഘട്ടത്തില്‍ ബാംഗ്ലൂര്‍ റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസറായും 2008–2011 ല്‍ പാസ്സ്‌പോര്‍ട്ട് സേവാ പ്രോജക്റ്റിന്റെ പ്രോജക്റ്റ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിരുന്നു.
ജൂലായ് 7ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ്, വാഷിങ്ടന്‍ സംസ്ഥാന ഗവര്‍ണര്‍ ജയ് ഇന്‍സ്!ലി എന്നിവരുമായി കോവിഡ് 19 മഹാമാരിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ പങ്കിനെക്കുറിച്ച് വെര്‍ച്ച്വല്‍ മീറ്റിങ്ങ് സംഘടിപ്പിച്ചു. അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും മൂവരും ചര്‍ച്ച ചെയ്തു.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…