America

31 ഗ്രാം ഹെറോയിൻ പിടികൂടിയ കേസിൽ സരിദേവിയുടെ വധശിക്ഷ നടപ്പാക്കി -പി പി ചെറിയാൻ

സിംഗപ്പൂർ: 2018-ൽ സിംഗപ്പൂരിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട ഒരു വനിതയെ വെള്ളിയാഴ്ച വധിച്ചു. 2004-ന് ശേഷം ഏകദേശം 20 വർഷത്തിനിടെ  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ വനിതയായി സരിദേവി.

സരിദേവി ബിന്റെ ജമാനി (45)യെ വെള്ളിയാഴ്ച തൂക്കിലേറ്റിയതായി സിംഗപ്പൂരിലെ സെൻട്രൽ നാർക്കോട്ടിക് ബ്യൂറോ വാർത്താക്കുറിപ്പിൽ അറിയിച്ചു.

2018-ൽ 30.72 ഗ്രാം (ഏകദേശം 1.08 ഔൺസ്) ഡയമോർഫിൻ അല്ലെങ്കിൽ ശുദ്ധമായ ഹെറോയിൻ പിടികൂടിയതിന് ശേഷമാണ് സരിദേവി ശിക്ഷിക്കപ്പെട്ടത്. മയക്കുമരുന്ന് ദുരുപയോഗ നിയമപ്രകാരം, 15 ഗ്രാമിൽ കൂടുതൽ ഹെറോയിൻ പിടിക്കുന്ന ആരെയും വധശിക്ഷക്കു വിധേയരാക്കുമെന്ന് ബ്യൂറോ പറഞ്ഞു.

അറസ്റ്റിലാകുന്ന സമയത്ത് സരിദേവിയുടെ കൈവശം ഉണ്ടായിരുന്ന മയക്കു മരുന്നിന്റെ അളവ്  “അതിന്റെ ഇരട്ടിയിലധികം ആയിരുന്നു” എന്ന് ബ്യൂറോ കൂട്ടിച്ചേർത്തു.
ബ്യൂറോ ആരംഭിച്ച ഓപ്പറേഷനിൽ 2016 ജൂൺ 17 ന് സിംഗപ്പൂരിലെ എച്ച്‌ഡിബി ഫ്ലാറ്റിൽ വച്ച് യുവതിയെ അറസ്റ്റ് ചെയ്തു കുറ്റം ചുമത്തുകയായിരുന്നു

2018 സെപ്തംബർ 20-ന്, വധശിക്ഷ വിധിച്ച സമയത്ത്, സരിദേവിക്കു  നിരന്തരമായ വിഷാദരോഗവും ഗുരുതരമായ ലഹരിവസ്തുക്കളുടെ ഉപയോഗ ക്രമക്കേടും അനുഭവിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

17 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

19 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago