America

സന്തത സഹചാരിയായ ഊന്നുവടിയുമായി സാമൂഹ്യ പ്രവർത്തകൻ സജി കൊട്ടാരക്കര ഹൂസ്റ്റണിൽ – സ്വീകരണ സമ്മേളനം വെള്ളിയാഴ്ച്ച

നിരാലംബർക്ക് എന്നും താങ്ങും തണലുമായ സജി കൊട്ടാരക്കര വേൾഡ് മലയാളി കൗണ്സിലിന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പ്രവർത്തകനുള്ള അവാർഡ് ന്യൂ ജേഴ്സിയിൽ നിന്നും ഏറ്റുവാങ്ങി സോഷ്യൽ വർക്കർ ഓഫ് ദി ഇയർ അവാർഡ്  അടുത്ത തിളക്കമാർന്ന അവാർഡ് ഗ്ലോബൽ ഇന്ത്യൻ ന്യൂസിൽ നിന്നും ഏറ്റു വാങ്ങാൻ ഹൂസ്റ്റണിൽ എത്തിയപ്പോൾ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റനും (മാഗ്) സജിയുടെ പ്രിയപ്പെട്ട കൂട്ടുകാരും  ചേർന്ന്  ഊഷ്‌മളമായ സ്വീകരണം ഒരുക്കുന്നു.    

മെയ് 5 നു വെള്ളിയാഴ്ച വൈകുന്നേരം 7.30 മണിക്ക് മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിലാണ് (1415 packer ln, Stafford, TX 77477) സ്വീകരണസമ്മേളനം.    



ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനും സജി എന്നും പ്രിയങ്കരനാണ്. കോവിഡ് കാലത്ത് 2020ൽ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ഒരു പാവപ്പെട്ട വ്യക്തിക്ക് വീട് നിർമിച്ചു കൊടുക്കണമെന്ന് തീരുമാനിച്ചപ്പോൾ കൊട്ടാരക്കരയിൽ ആ ഭവനത്തിന്റെ നിർമാണാരംഭം മുതൽ വീട് പൂർത്തീകരിച്ചു നല്കുന്നത് വരെ മുമ്പിലും പിമ്പിലും നിന്നു നേതുത്വം നൽകിയത് സജിയാണ്. 7 ലക്ഷം രൂപ മുടക്കി പണിത ഭവനത്തിന്റെ മുഴുവൻ നിർമാണ ചുമതലയും ഏറ്റെടുത്ത് ചുരുങ്ങിയ സമയമായ 60 ദിവസം കൊണ്ട് പൂർത്തീകരിച്ച്‌ നൽകുവാൻ കഴിഞ്ഞത് സജി കൊട്ടാരക്കരയുടെ ആത്മാർത്ഥമായ പരിശ്രമവും നിശ്ച്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ്. ആ ഭവനത്തിൻെറ കല്ലീടിലും പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽ ദാനവും നടത്തിയത് മാഗിന്റെ മുൻ പ്രസിഡണ്ട് കൂടിയായ ശശിധരൻ നായരാണെന്നുള്ളതും പ്രത്യേകം പ്രസ്താവ്യമാണ്. സജി കുറച്ചു ദിവസങ്ങൾക്കുള്ളിൽ  തന്നെ നിരവധി തവണ കേരളാ ഹൗസ് സന്ദർശിച്ചു കഴിഞ്ഞു.

 

അമേരിക്കയിലെ മിക്കവാറും എല്ലാ സംഘടനകളുടെയും മനോഹരമായ ഫ്ലയറുകൾക്കു  പിന്നിൽ ഒരു ഡിസൈനർ കൂടിയായ സജിയുടെ കര വിരുതാനുള്ളത്. അങ്ങനെ അമേരിക്കയിലുടനീളം സുഹൃത്ബന്ധങ്ങൾ ഉള്ള   സജി  വിവിധ നഗരങ്ങളിൽ സുഹൃത്തുക്കളുടെ ക്ഷണപ്രകാരം  അടുത്ത ആഴ്ചകളിൽ സന്ദർശിക്കുന്നതാണ്.  

മാർത്തോമാ സഭ നടത്തുന്ന ലോകപ്രസിദ്ധമായ മാരാമൺ കൺവെൻഷനിൽ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സ്റ്റാളിലെ സ്ഥിര സാന്നിധ്യം മാത്രമല്ല കഴിഞ്ഞ 21 വർഷമായി ആ സ്റ്റാളിന്റെ നടത്തിപ്പുകാരൻ കൂടിയാണ് സജി. ആ സമയങ്ങളിൽ കൺവെൻഷൻ സ്റ്റാളിനോട് ചേർന്നാണ് താമസവും.150 ൽ അധികം ഗാനങ്ങൾ എഴുതി സംഗീതം നൽകിയ സജി നല്ല ഒരു കലാകാരൻ കൂടിയാണ്. മാർത്തോമാ സഭയിൽ വി ബി എസ് ഡയറക്ടർ ആയി 18 വർഷം സേവനം ചെയ്തു.   സ്റ്റുഡന്റസ് ചാപ്ലയിൻ ആയി 14  വർഷത്തോളം പ്രവർത്തിച്ചു.  

 

പോളിയോ ബാധിച്ച് തളർന്ന കാലുകൾ സജി തോമസിന്റെ പോരാട്ട വീര്യം കുറയ്ക്കുന്നില്ല 13 മത്തെ വീടും പൂർത്തീകരിച്ചിട്ടാണ്  സജി അമേരിക്കയിൽ എത്തിയത്.വെട്ടിക്കവല നിരപ്പിൽ വാർഡിലെ കുടുംബത്തിലുള്ള സ്നേഹസമ്മാനമാണ് പുതിയ വീട് നന്മനിറഞ്ഞ സമൂഹം നൽകുന്ന പണമാണ് സജിയുടെ പ്രവർത്തന മൂലധനം. വീട്ടിനടുത്തുള്ള ജംഗ്ഷനിലെ യുവ സാരഥി ക്ലബ്ബിന്റെ അമരക്കാരൻ ആണ് സജി തോമസ് കൊട്ടാരക്കര

അഞ്ചര അടി നീളമുള്ള ഊന്നു വടിയുമായി നടന്നു നീങ്ങുന്ന സജി ഇന്ന് നിരവധി നിരാലംബർക്കു ഊന്നുവടിയായി പ്രവർത്തിക്കുകയാണ് ഈ 43 കാരൻ ഒന്നര വയസ്സിൽ പോളിയോ ബാധിച്ചു കിടപ്പിലായ സജി തോമസ് എഴുന്നേറ്റത് ആറാം വയസ്സിൽ പിന്നീട് സന്തതസഹചാരിയായി ഇല്ലാത്തവന്റെ വേദനയ്ക്കൊപ്പം നിൽക്കാനായി ഇഷ്ടം.

വീട്ടുപരിസരത്ത് ചോർന്നൊലിക്കുന്ന കൂരയിൽ കഴിഞ്ഞ നിർധന കുടുംബത്തിന് മേൽക്കൂര ഒരുക്കി തുടക്കം കുറിച്ചു സഹായിക്കാൻ കൂട്ടുകാരും പണം നൽകാൻ മനസ്സുകളും തയ്യാറായതോടെ സേവനം വ്യാപകമായി 2012 മുതൽ നിർധനർക്ക് സൗജന്യമായി വീടുകൾ നിർമ്മിച്ചു നൽകുന്നു പ്രളയത്തിൽ വീട് തകർന്നവർക്കായി മൂന്ന് വീടുകൾ നിർമ്മിച്ചു നൽകി

മലയാള മനോരമ വാർത്തയെ തുടർന്ന് വെട്ടിക്കവലയിൽ   വീടു നിർമ്മിച്ചു കളക്ടറാണ് താക്കോൽ കൈമാറിയത് കൂടാതെ പത്തനംതിട്ട ഇലന്തൂർ എഴുകോൺ പിറവന്തൂർ റാന്നി കമുകിൻകോട് എന്നിവിടങ്ങളിലും വീടു പണിതു നൽകി ക്യാൻസർ അടക്കം മാറാ രോഗമുള്ള നിർധന കുടുംബങ്ങൾക്കാണ് ഏറെ വീടുകളും നിർമ്മിച്ചു നൽകിയത് പ്രതികൂല സാഹചര്യത്തിലും നിർധന കുടുംബത്തിന് വീട് നിർമ്മിക്കുകയാണ്

സ്നേഹവീട് നിർമ്മാണത്തിനും നിർമ്മാണം കൂടാതെ മറ്റു സാമൂഹ്യ പ്രവർത്തനങ്ങളിലും ശ്രീ സജിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു

സജിയെ പരിചയപ്പെടുന്നതിനുള്ള ഈ അസുലഭ അവസരം ഉപയോഗിയ്ക്കണമെന്ന് സംഘാടകർ പറഞ്ഞു. ഈ സമ്മേളനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു

ജോജി ജോസഫ് (മാഗ് പ്രസിഡണ്ട് ) – 713 515 8432

സജിയുമായി ബന്ധപ്പെടേണ്ട നമ്പറുകൾ;
516 406 2764
91 94467 49749 (വാട്സാപ്പ്)   

ജീമോൻ റാന്നി


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ 15 വർഷത്തെ ഉയർന്ന നിലയിൽ

ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…

8 hours ago

‘ചടങ്ങ്’  വിനീത് ശ്രീനിവാസൻ നായകൻ; ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…

11 hours ago

അയർലണ്ടിൽ ബസ് ഡ്രൈവർമാർക്ക് സുവർണാവസരം; ഉടൻ നിയമനവുമായി വിസ്റ്റ കരിയർ സൊല്യൂഷൻസ്

അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…

1 day ago

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; പുനർനിർമാണത്തിന് 500 കോടി വേണ്ടിവരും

കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…

1 day ago

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

2 days ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

2 days ago