ഡാളസ്: ഫോർട്ട് വർത്ത് ഐഎസ്‌ഡി മിഡിൽ സ്‌കൂൾ കാമ്പസിലേക്ക് കുട്ടി തോക്ക് കൊണ്ടുവന്നതിന് അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മാർച്ച് 18 നായിരുന്നു സംഭവം
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വില്യം മോണിംഗ് മിഡിൽ സ്‌കൂളിൽ വെച്ച് കാമ്പസിലേക്ക് തോക്ക് കൊണ്ടുവന്നതായി അധികൃതർക്ക് വിവരം ലഭിച്ചതിനെതുടർന്ന് സ്‌കൂൾ റിസോഴ്‌സ് ഓഫീസർമാർ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി ഫോർട്ട് വർത്ത് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
മകൻ കസ്റ്റഡിയിലാണെന്ന് സ്‌കൂൾ അധിക്രതർ അമ്മയെ അറിയിച്ചുവെന്ന് പോലീസ് പറഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ, അമ്മ സ്കൂളിന് നേരെ ഭീഷണി മുഴക്കുകയും പിന്നീട് അവർ ക്യാമ്പസിൽ എത്തുകയും ചെയ്തു ക്യാമ്പസിൽ എത്തിയ അവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .
ഓൺലൈൻ ജയിൽ രേഖകളിൽ 34 കാരിയായ ലിസ ബോൾ എന്ന യുവതി തീവ്രവാദ ഭീഷണി മുഴക്കി എന്നാണ് ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ആരോപണം .ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെൻറ് ബോംബ് യൂണിറ്റ് സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
കുട്ടി എന്തിനാണ് സ്‌കൂളിൽ തോക്ക് കൊണ്ടുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത കുട്ടിയെ ജുവനൈൽ ഡീറ്റെൻഷൻ കേന്ദ്രത്തിലേക്ക് .കൊണ്ടുപോയി.കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…