America

മകൻ സ്‌കൂളിൽ തോക്ക് കൊണ്ടുവന്നു, മകനും മാതാവും അറസ്റ്റിൽ -പി പി ചെറിയാൻ

ഡാളസ്: ഫോർട്ട് വർത്ത് ഐഎസ്‌ഡി മിഡിൽ സ്‌കൂൾ കാമ്പസിലേക്ക് കുട്ടി തോക്ക് കൊണ്ടുവന്നതിന് അമ്മയെയും മകനെയും  പോലീസ്  അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മാർച്ച് 18 നായിരുന്നു സംഭവം

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വില്യം മോണിംഗ് മിഡിൽ സ്‌കൂളിൽ വെച്ച് കാമ്പസിലേക്ക് തോക്ക് കൊണ്ടുവന്നതായി അധികൃതർക്ക്  വിവരം ലഭിച്ചതിനെതുടർന്ന് സ്‌കൂൾ റിസോഴ്‌സ് ഓഫീസർമാർ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി ഫോർട്ട് വർത്ത് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

മകൻ കസ്റ്റഡിയിലാണെന്ന് സ്‌കൂൾ അധിക്രതർ അമ്മയെ അറിയിച്ചുവെന്ന് പോലീസ് പറഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ, അമ്മ സ്കൂളിന് നേരെ  ഭീഷണി മുഴക്കുകയും പിന്നീട് അവർ ക്യാമ്പസിൽ എത്തുകയും ചെയ്തു ക്യാമ്പസിൽ എത്തിയ  അവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .

ഓൺലൈൻ ജയിൽ രേഖകളിൽ 34 കാരിയായ ലിസ ബോൾ എന്ന യുവതി തീവ്രവാദ ഭീഷണി മുഴക്കി എന്നാണ്  ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ആരോപണം .ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെൻറ് ബോംബ് യൂണിറ്റ് സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

കുട്ടി എന്തിനാണ് സ്‌കൂളിൽ തോക്ക് കൊണ്ടുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത കുട്ടിയെ ജുവനൈൽ ഡീറ്റെൻഷൻ കേന്ദ്രത്തിലേക്ക് .കൊണ്ടുപോയി.കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

14 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

16 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

17 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

17 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

18 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

2 days ago