America

ഓട്ടോപൈലറ്റ് സംവിധാനത്തിൽ പിഴവ്; അമേരിക്കയിൽ ടെസ്‌ല 2 മില്യൺ കാറുകൾ മടക്കിവിളിക്കും

ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ല അമേരിക്കയിൽ 20 ലക്ഷം കാറുകൾ തിരികെവിളിക്കുന്നു. വാഹനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാന ത്തിൽ, നിരീക്ഷണസമിതിയായ യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്ടിഎസ്എ) പിഴവ് ക ണ്ടെത്തിയതിനു പിന്നാലെയാണു നടപടി. രണ്ടു വർഷത്തെ അന്വേഷണത്തിനു ശേഷമാണ് നിരീക്ഷണസമിതി റിപ്പോർട്ട് സമർപ്പിച്ചത്. 2012 ഒക്ടോബർ 5 നും 2023 ഡി- സംബർ 7 നും ഇടയിൽ നിർമ്മിച്ച Y, S, 3, X എന്നീ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഓട്ടോപൈലറ്റ് സംവിധാനത്തിൽ കണ്ടെത്തിയ പിഴവ് സോഫ്റ്റ് വെയർ അപ്ഡേറ്റിലൂടെ പരിഹരിക്കുമെന്ന് ടെസ്‌ല അറിയിച്ചു.

സ്റ്റിയറിംഗ്, വേഗനിയന്ത്രണം, ബ്രേക്കിംഗ് എന്നിവയിൽ ഡ്രൈവറെ സഹായിക്കുന്നതാണ് ഓട്ടോപൈലറ്റ് സംവിധാനം. ടെസ്‌ല സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്തശേഷവും വാഹനങ്ങൾ നിരീക്ഷിക്കുമെന്ന് എൻഎച്ച്ടിഎസ്എ അറിയിച്ചു. ടെസ്‌ലയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ പൊതുനിരത്തുകൾക്ക് യോജിച്ചവയല്ലെന്ന് കമ്പനിയിലെ മുൻ ജീവനക്കാരൻ ബിബിസിയോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പിഴവ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

18 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

1 day ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

1 day ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago