ഓസ്റ്റിന്‍ : ഇന്നലെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡാഷ് ബോര്‍ഡില്‍ പോസ്റ്റു ചെയ്ത കണക്കുകളനുസരിച്ചു ടെക്‌സസില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 6190 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 403307 ആയി. ടെക്‌സസില്‍ ജൂലൈ 29 ന് മാത്രം മരിച്ചവരുടെ എണ്ണം 313. കൊറോണ വൈറസ് വ്യാപകമായതിനുശേഷം ഇത്രയും മരണം ഒരു ദിവസം സംഭവിക്കുന്നതാദ്യമാണ്. ഇതിനു മുന്‍പ് (തിങ്കളാഴ്ച) 197 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മരണ സര്‍ട്ടിഫിക്കറ്റിനനുസരിച്ചുള്ള കണക്കാണിത്.
ജൂലൈ 17ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 307572 ആയിരുന്നത് 12 ദിവസത്തിനുള്ളില്‍ 400000 ത്തിലധികമായതു ആശങ്കയുയര്‍ത്തുന്നു.
ഹൂസ്റ്റണില്‍ ജൂലായ് 16നു ശേഷം ആയിരത്തിനു മുകളില്‍ രോഗം സ്ഥിരീകരിച്ചത് ജൂലൈ 29 ബുധനാഴ്ചയാണ് (1045). ടെക്‌സസ് സംസ്ഥാനത്ത് പൊതുവെ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെയും മരിക്കുന്നവരുടേയും എണ്ണം കുറഞ്ഞു വരുന്നതിനിടയിലാണ് പെട്ടെന്ന് സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്.
ഡാലസ് കൗണ്ടിയില്‍ താരതമ്യേന കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞുവരികയാണ്. ജൂലായ് 29 ന് 610 പോസിറ്റീവ് കേസ്സുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടെക്‌സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത് ഹാരിസ് കൗണ്ടിയിലാണ് (67660), തൊട്ടുപുറകില്‍ ഡാലസ് കൗണ്ടി (48028).
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…