ക്ളാർക് വില്ല (ടെന്നിസി): നോർത്ത് ടെക്സാസ് മെസ്‌ക്വിറ്റിൽ പട്ടാളകാരി കാറ്റിയയുടെ കുടുംബം മരണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് $55,000 പാരിതോഷികം പ്രഖ്യാപിച്ചു.
കാറ്റിയ ഡ്യുനാസ്-അഗ്വിലാർ ടെന്നസിയിൽ അവർ താമസിച്ചിരുന്ന ഫോർട്ട് കാംബെൽ സൈനിക താവളത്തിനു സമീപമാണ് കൊല്ലപ്പെട്ടത് .തൻ്റെ 23 വയസ്സുള്ള മകളുടെ മരണത്തിൽ “വിചിത്രമായ എന്തോ” ഉണ്ടെന്ന് കാർമെൻ അഗ്വിലാർ പറയുന്നു.
തൻ്റെ മകൾ മെയ് 5 ന് സൈന്യത്തിൽ നിന്ന് വിരമിച്ച് ടെക്‌സാസിലേക്ക് മടങ്ങാൻ തയ്യാറായിരുന്നുവെന്ന് അഗ്വിലറുടെ കുടുംബം പറയുന്നു, എന്നാൽ ബേസിലെ ഒരു കൗൺസിലറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവൾ പെട്ടെന്ന് മനസ്സ് മാറ്റിയാതായി അമ്മ കാർമെൻ അഗ്വിലാർ പറഞ്ഞു.
രണ്ടാഴ്ചയ്ക്ക് ശേഷം, മെയ് 18 ന് കെൻ്റക്കിയിലെ ഫോർട്ട് കാംപ്ബെൽ ബേസിലെ ഒരു അപ്പാർട്ട്മെൻ്റിൽ ഡ്യുനാസ്-അഗ്വിലാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവളുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും എങ്ങനെ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞിട്ടില്ല.
എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, അഗ്വിലാർ പറഞ്ഞു. “എനിക്ക് മനസ്സിലാകുന്നില്ല … ഞാൻ നീതി ചോദിക്കുന്നു.”
ശനിയാഴ്ച ഉച്ചതിരിഞ്ഞ്, അഗ്വിലാറിൻ്റെ അമ്മയും സഹോദരിയും ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസ് (LULAC) യുമായി ചേർന്ന് അവളുടെ കൊലയാളിയിലേക്ക് നയിക്കുന്ന വിവരങ്ങളുമായി മുന്നോട്ട് വരാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കേസ് പരിഹരിക്കാൻ പോലീസിനെ സഹായിക്കുന്ന ഏതൊരു വിവരത്തിനും കുടുംബത്തിൽ നിന്നും ലുലാക്കിൽ നിന്നും $55,000 പാരിതോഷികം പ്രഖ്യാപിച്ചു.
ഇത് ചെയ്ത ആളും മിലിട്ടറിയിലാണെന്ന് കരുതുന്നുണ്ടോ എന്ന് ആരോ ചോദിച്ചപ്പോൾ അഗ്വിലാറിൻ്റെ അമ്മ വികാരാധീനയായി.”അവൾ ആദ്യത്തെ ആളല്ല. പ്രശ്നം ഉള്ളിലാണ്. അത് ഉള്ളിലാണ്. പുറത്തല്ല. എല്ലാം ഉള്ളിലാണ്. അവർക്കറിയാം, നിങ്ങൾക്കും അറിയാം,” കാർമെൻ അഗ്വിലാർ പറഞ്ഞു.
ഡാളസ് നോർത്ത് മെസ്‌കൈറ്റ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് അഗ്വിലാർ സൈന്യത്തിൽ ചേർന്നത്.
2019-ൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയപ്പോൾ, കെൻ്റക്കി-ടെന്നസി അതിർത്തിയിലെ ഫോർട്ട് കാംപ്‌ബെല്ലിൽ അവൾകു പ്രവേശനം ലഭിച്ചു. 4 വയസ്സുള്ള ഒരു മകനും ഉണ്ട്.
റിപ്പോർട്ട് – പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…