America

സൗത്ത് ഇന്ത്യൻ യുഎസ്‌ ചേംബർ ഓഫ് കോമേഴ്‌സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം; എംഎൽഎമാരുടെ സ്വീകരണം പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: കോവിഡ് കാലത്തും പ്രളയകാലത്തും സൗത്ത് ഇന്ത്യൻ യുഎസ്  ചേംബർ ഓഫ് കോമേഴ്‌സ് കേരളത്തിൽ നടത്തിയ നിരവധി പ്രവർത്തനങ്ങൾ ശ്രദ്ധേയവും അഭിനന്ദനാർഹവുമാണെന്ന് മുൻ മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ്, പാലാ എംഎൽഎ മാണി. സി.കാപ്പൻ എന്നിവർ പറഞ്ഞു. ഹൂസ്റ്റണിൽ നിന്നും എയർ ഇന്ത്യയുടെ ഫ്ലൈറ്റ് ആരംഭിക്കുന്നതിനുള്ള സംഘടനയുടെ നിരന്തര ശ്രമങ്ങളിൽ തങ്ങളുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും എംഎൽഎമാർ ഉറപ്പു നൽകി.

ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ എംഎൽഎമാർക്ക് ഒരുക്കിയ സ്വീകരണം പ്രൗഢ ഗംഭീരമായിരുന്നു. ഏപ്രിൽ 26 നു ബുധനാഴ്ച വൈകുന്നേരം സ്ടാഫൊർഡിലുള്ള സംഘടനയുടെ കോൺഫറൻസ് ഹാളിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം.

പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബ്രൂസ് കൊളമ്പേൽ സ്വാഗതമാശംസിച്ചു.

മുൻ  ഫിനാൻസ് ഡയറക്ടർ ജിജു കുളങ്ങര മോൻസ് ജോസഫിനെയും  മുൻ പ്രസിഡണ്ട് ജിജി ഓലിക്കൻ മാണി.സി. കാപ്പനെയും പൊന്നാടയണിയിച്ചു സ്വീകരിച്ചു.

ഫോർട്ട് ഫെൻഡ്‌ കൗണ്ടി ഡിസ്ട്രിക്ട്  കോർട്ട് ജഡ്ജ് സുരേന്ദ്രൻ കെ . പട്ടേൽ,  ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡണ്ട് ഡോ. ജോർജ് കാക്കനാട്ട്, ഫോമാ മുൻ പ്രസിഡണ്ട് ശശിധരൻ നായർ, മലയാളി അസോസിയേഷ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പ്രസിഡണ്ട് (മാഗ് ) പ്രസിഡണ്ട് ജോജി ജോസഫ്, ഒഐസിസി യുഎസ്‌എ ചെയർമാൻ ജെയിംസ് കൂടൽ, ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സൊസൈറ്റി പ്രസിഡണ്ട്  തോമസ് ചെറുകര, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, ടോം വിരിപ്പൻ, സ്റ്റാഫോർഡ് സിറ്റി കൌൺസിൽമാൻ സ്ഥാനാർഥി ഡോ.മാത്യു വൈരമൺ, ഹൂസ്റ്റൺ പ്രവാസി കേരള കോൺഗ്രസ് പ്രസിഡണ്ട് ഫ്രാൻസിസ് ചെറുകര, ബോർഡ് മെമ്പർ ജെയിംസ് വെട്ടിക്കനാൽ, ഫിനാൻസ് ഡയറക്ടർ രമേശ് അത്തിയോടി, എ.സി ജോർജ്,  ടോം വിരിപ്പൻ, ജോസ് ഇഞ്ചനാട്ടിൽ, തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ  പ്രമുഖർ യോഗത്തിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.

എംഎൽഎമാർ സമുചിതമായ സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ചു. 

മുൻ പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്‌ടറുമായ ജോർജ്‌ കോളച്ചേരിൽ നന്ദി പ്രകാശിപ്പിച്ചു. മുൻ പ്രസിഡണ്ട് സണ്ണി കാരിക്കൽ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. 

ഫോട്ടോകൾക്കു മോട്ടി മാത്യുവിനോട്‌ കടപ്പാട്.

വന്നു ചേർന്ന ഏവർക്കും വിഭവസമൃ ദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.   

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

7 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

10 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

17 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago